കൊണ്ടോട്ടി: മാനുഷിക മൂല്യം ഉയര്ത്തിപ്പിടിക്കുന്ന പൗരന്മാരെ സൃഷ്ടിക്കാനാകണം വിദ്യാഭ്യാസത്തിൽ പ്രാമുഖ്യം നല്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ജനറല് സെക്രട്ടറി ടി. ആരിഫലി. ഫേസ് മര്കസ് പ്രഥമ കുടുംബ സംഗമം മര്ക്കസ് ഓഡിറ്റോറിയത്തില് വിഡിയോ കോൺഫറന്സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനും വാഗ്മിയുമായ പി.എം.എ. ഗഫൂര് മുഖ്യ പ്രഭാഷണം നടത്തി. മാനേജര് ഓടക്കല് മുഹമ്മദലി, പ്രിന്സിപ്പൽ ഡോ. ഹാരിസ് പരേങ്ങല്, അക്കാദമിക് കോ ഓഡിനേറ്റര് പ്രൊഫ. നിഷാദ്, ജലീല് മോങ്ങം തുടങ്ങിയവര് സംസാരിച്ചു.