Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകൊ​ണ്ടോ​ട്ടി​യി​ൽ...

കൊ​ണ്ടോ​ട്ടി​യി​ൽ മാ​ര​ക ല​ഹ​രി​മ​രു​ന്നു​മാ​യി എ​ട​വ​ണ്ണ സ്വ​ദേ​ശി പി​ടി​യി​ൽ

text_fields
bookmark_border
rithil basil-drug case accused
cancel

കൊ​ണ്ടോ​ട്ടി: കരിപ്പൂർ വി​മാ​ന​ത്താ​വ​ള പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്താ​നാ​യി വ​ന്ന ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളെ ജി​ല്ല ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സ്​​ക്വാ​ഡും കൊ​ണ്ടോ​ട്ടി പൊ​ലീ​സും ചേ​ർ​ന്ന്​ പി​ടി​കൂ​ടി. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കൊ​ണ്ടോ​ട്ടി ന​യാ ബ​സാ​റി​ൽ ​െവ​ച്ചാ​ണ് എ​ട​വ​ണ്ണ സ്വ​ദേ​ശി അ​റ​യി​ല​ക​ത്ത് റി​ഥാ​ൻ ബാ​സി​ൽ (26) എ​ന്ന റോം​ബൊ​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ 15 ഗ്രാം ​എം.​ഡി.​എം.​എ​യും പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച ജീ​പ്പും ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തു.

ഗോ​വ, മും​െ​ബെ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ച് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ല​ഹ​രി ക​ട​ത്തു സം​ഘം ഗ്രാ​മി​ന് 3500 മു​ത​ൽ 5000 രൂ​പ വ​രേ​യാ​ണ് പ​ണം ഈ​ടാ​ക്കു​ന്ന​ത്. ര​ക്ഷ​പ്പെ​ട്ട ആ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

കൊ​ണ്ടോ​ട്ടി ഇ​ൻ​സ്​​പെ​ക്ട​ർ പി. ​ച​ന്ദ്ര​മോ​ഹ​ൻ, എ​സ്.​ഐ വി.​വി. വി​മ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ൻ​റി ന​ർ​കോ​ട്ടി​ക് സ്ക്വോ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ അ​സീ​സ്, സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ് എ​ന്നി​വ​രെ കൂ​ടാ​തെ കൊ​ണ്ടോ​ട്ടി സ്​​റ്റേ​ഷ​നി​ലെ എ​സ്.​ഒ രാ​ധാ​കൃ​ഷ്ണ​ൻ, എ.​എ​സ്.​ഐ മോ​ഹ​ൻ​ദാ​സ്, രാ​ജേ​ഷ്, ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestnarcotic drug
News Summary - edavanna native arrested from kalpetta with deadly narcotic drug
Next Story