ബൈക്കിൽ മദ്യവിതരണം; ഒരാൾ പിടിയിൽ
text_fieldsശശി
കൊണ്ടോട്ടി: ബൈക്കിലെത്തി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മദ്യം വില്പന നടത്തിയ ആളെ കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് എക്സൈസ് സംഘം പിടികൂടി. മേലങ്ങാടി സ്വദേശി മാതംകുഴിയില്‍ ശശി (50) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 11 ലിറ്റര്‍ വിദേശ മദ്യവും വാഹനവും 1,200 രൂപയും പിടിച്ചെടുത്തു.
ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എക്സൈസ് ആരംഭിച്ച സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മലപ്പുറം അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ നാസറും സംഘവും വെള്ളിയാഴ്ച പുലര്‍ച്ചെ ബസ് സ്റ്റാന്‍ഡിനു പിന്നില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. എക്സസൈസ് ഇന്‍സ്പെക്ടര്‍ എം. വിജയന്, പ്രിവന്റിവ് ഓഫിസര്‍ എം. പ്രിയേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കൃഷ്ണന് മരുതാടന്‍, കെ. ഷംസുദ്ദീന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

