Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightഭൂരേഖ സമര്‍പ്പണത്തിലെ...

ഭൂരേഖ സമര്‍പ്പണത്തിലെ കാലതാമസം; കരിപ്പൂര്‍ റണ്‍വേ വികസനം വൈകുമെന്ന് ആശങ്ക

text_fields
bookmark_border
Karipur runway development
cancel

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ റ​ണ്‍വേ സു​ര​ക്ഷ​മേ​ഖ​ല വി​പു​ലീ​ക​രി​ക്കാ​നു​ള്ള സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ഇ​ഴ​യു​ന്നു. ഈ ​മാ​സം 15ന​കം കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് ഭൂ​മി കൈ​മാ​റു​മെ​ന്ന സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പ​നം നി​ല​നി​ല്‍ക്കെ 30 ഭൂ​വു​ട​മ​ക​ൾ മാ​ത്ര​മാ​ണ് റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ക്ക് രേ​ഖ​ക​ള്‍ സ​മ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ​ള്ളി​ക്ക​ല്‍, നെ​ടി​യി​രു​പ്പ് വി​ല്ലേ​ജു​ക​ളി​ലാ​യി 80 കൈ​വ​ശ ഭൂ​മി​ക​ളാ​ണ് സു​ര​ക്ഷ​മേ​ഖ​ല ദീ​ര്‍ഘി​പ്പി​ക്കാ​ൻ ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഈ ​മാ​സം 15 ന​കം ഭൂ​മി കൈ​മാ​റു​മെ​ന്ന് ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കേ​ന്ദ്ര​ത്തെ അ​റി​യി​ച്ച​ത്. ഈ ​സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​ന്‍ മൂ​ന്നു​ദി​വ​സം മാ​ത്രം ശേ​ഷി​െ​ക്ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നാ​കി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ത​ന്നെ പ​റ​യു​ന്നു.

80 പേ​രി​ല്‍നി​ന്ന് 14.5 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് റ​ണ്‍വേ എ​ന്‍ഡ് സേ​ഫ്റ്റി ഏ​രി​യ (റെ​സ) വി​പു​ലീ​ക​ര​ണ​ത്തി​ന് ഏ​റ്റെ​ടു​ക്കു​ന്ന​ത്. നി​ല​വി​ല്‍ ന​ല്‍കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യു​ടെ ഇ​ര​ട്ടി​യാ​ണ് വി​മാ​ന​ത്താ​വ​ള ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​ല്‍ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഇ​ത് ക​ണ​ക്കാ​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വി​മാ​ന​ത്താ​വ​ള ടെ​ര്‍മി​ന​ലി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ഓ​ഫി​സി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചി​ന​കം രേ​ഖ​ക​ള്‍ ന​ല്‍കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം ഭൂ​വു​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. കൂ​ടു​ത​ല്‍ പേ​രു​െ​ട​യും രേ​ഖ​ക​ള്‍ സാ​ങ്കേ​തി​ക​മാ​യി പൂ​ര്‍ണ​മ​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് രേ​ഖ സ​മ​ര്‍പ്പ​ണ​ത്തി​ന് ഉ​ട​മ​ക​ള്‍ക്ക് കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍. നെ​ടി​യി​രു​പ്പ് വി​ല്ലേ​ജി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ റോ​ഡ്, വ​ഴി ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു​വി​ഭാ​ഗം രം​ഗ​ത്തു​ണ്ട്.

പ്ര​ശ്ന​ങ്ങ​ള്‍ പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഉ​ദ്യോ​ഗ​സ്ഥ-​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ക്രോ​സ് റോ​ഡ് ഇ​ല്ലാ​താ​കു​ന്ന​തി​ന് പ​ക​രം പു​തി​യ റോ​ഡ് നി​ര്‍മി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. എ​ട്ട് മീ​റ്റ​ര്‍ വീ​തി​യി​ല്‍ പു​തി​യ റോ​ഡ് നി​ര്‍മി​ക്ക​ണ​മെ​ന്ന് സം​ഘം ശി​പാ​ര്‍ശ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ല്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land recordsKaripur runway development
News Summary - Delay in submission of land records; Concerned that Karipur runway development will be delayed
Next Story