കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സി.എസ്.എല്‍.ടി.സി പ്രവര്‍ത്തനം തുടങ്ങി
text_fieldsകരിപ്പൂര്‍ ഹജ്ജ് ഹൗസിലെ സി.എസ്.എല്‍.ടി.സി സന്ദര്‍ശിച്ച ശേഷം നിയുക്ത എം.എല്‍.എ ടി.വി. ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ഡോ. അജിത്തുമായി സംസാരിക്കുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ കോവിഡ് സെക്കൻഡറി ലെവല്‍ ട്രീറ്റ്മെൻറ് സെൻറർ (സി.എസ്.എല്‍.ടി.സി) പ്രവര്‍ത്തനം തുടങ്ങി.
കോവിഡ് വ്യാപനം കൂടിയതിനാലാണ് കലക്ടറുടെ നിര്‍ദേശാനുസരണം കേന്ദ്രം തുടങ്ങിയത്. 17 രോഗികള്‍ ചികിത്സയിലുണ്ട്.
200 പേര്‍ക്കുള്ള സൗകര്യമുണ്ട്. നേരത്തെ ഹജ്ജ് ഹൗസ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററായി പ്രവര്‍ത്തിച്ചിരുന്നു. ഓക്സിജന്‍ നല്‍കേണ്ട രോഗികളടക്കമുള്ളവര്ക്കുള്ള സൗകര്യങ്ങളാണ് സി.എസ്.എല്‍.ടി.സിയില്‍ ഒരുക്കിയത്. നിയുക്ത എം.എല്‍.എ ടി.വി ഇബ്രാഹിം, കൊണ്ടോട്ടി നഗരസഭ ചെയര്പേഴ്സൻ ഫാത്തിമത്ത് സുഹ്റാബി, സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് മടാന്‍, മൊഹയുദ്ധീന്‍ അലി എന്നിവരുടെ നേതൃത്വത്തില്‍ സി.എസ്.എല്‍.ടി.സി സന്ദര്‍ശിക്കുകയും സി.എസ്.എല്‍.ടി.സിയുടെ ചുമതലയുള്ള ഡോ. അജിത്തുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

