കൊണ്ടോട്ടിയിൽ കോവിഡ് ബാധിതരുള്ള എല്ലാ വീട്ടുകാർക്കും ഭക്ഷ്യക്കിറ്റ്
text_fieldsകൊണ്ടോട്ടി നഗരസഭയിലെ കോവിഡ് ബാധിതരുള്ള വീടുകളിലേക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ചെയര്പേഴ്സൻ ഫാത്തിമത്ത് സുഹറ ഉദ്ഘാടനം ചെയ്യുന്നു
കൊണ്ടോട്ടി: നഗരസഭയിലെ കോവിഡ് ബാധിതരുള്ള എല്ലാ വീടുകളിലും പ്രതിരോധശേഷി കൂട്ടാന്‍ ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.
40 വാര്‍ഡുകളിലായി ആയിരത്തിലധികം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ എത്തിക്കുന്നത്. ഒരു വീട്ടിലേക്ക് നാല് കിറ്റുകളാണ് നല്‍കുന്നത്. പൊടിയരി, മുത്താറി, ബ്രഡ്, ബിസ്കറ്റ്, കാടമുട്ട, വിവിധയിനം പച്ചക്കറികള്‍, കപ്പ, നേന്ത്രപ്പഴം എന്നിവയടങ്ങിയ കിറ്റുകള്‍ അതത് വാര്‍ഡുകളിലെ ആര്.ആര്.ടിമാര്‍ മുഖേന വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കും.
വിതരണോദ്ഘാടനം ചെയര്പേഴ്സൻ ഫാത്തിമത്ത് സുഹറ നിര്‍വഹിച്ചു. വൈസ് ചെയര്മാന് സനൂപ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് മടാന്‍, മുഹിദീന് അലി, റംല കൊടവണ്ടി, മിനിമോള്‍, അബീന പുതിയറക്കല്‍, സെക്രട്ടറി ടി. അനുപമ എന്നിവര്‍ സംബന്ധിച്ചു.

