തലമുറകളെ ചേർത്തുപിടിച്ച് ചെമ്മാടൻ കുടുംബ സംഗമം
text_fieldsചെമ്മാടൻ കുടുംബ സംഗമം പുളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
പുളിക്കൽ: തലമുറകളെ ചേർത്ത് പിടിച്ച് സംഘടിപ്പിച്ച ചെമ്മാടൻ കുടുംബ സംഗമം കുടുംബ സൗഹൃദത്തിൻ്റെ ഒത്തുചേരലായി. കൊട്ടപ്പുറം പാണ്ടിയിട്ടുപ്പുറത്ത് നടത്തിയ രണ്ടാമത് കുടുംബ സംഗമം പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സൈതലവി ചെമ്മാടൻ (ബാവ) അധ്യക്ഷത വഹിച്ചു.
ജൗഹർ മുനവ്വർ മോട്ടിവേഷൻ ക്ലാസെടുത്തു. ചെമ്മാടൻ കുടുംബാംഗവും ഗായികയും മീഡിയവൺ പതിനാലാം രാവ് ഫെയിമുമായ ഷഹജ, സൈതലവി വയനാട്, അബൂബക്കർ പുത്തൂർപ്പള്ളിക്കൽ, ഹംസ പുത്തൂർ പള്ളിക്കൽ, ആലിക്കുട്ടി വയനാട്, യൂസുഫ് പൊന്മള, കെ.ടി. റിയാസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ഉപഹാരം നൽകി ആദരിച്ചു.
സംഗമത്തിൽ മുതിർന്നവരെ ആദരിക്കുന്നു
സംസ്ഥാന വടംവലി ചാമ്പ്യൻഷിൽ ജേതാക്കളായ വടംവലി താരങ്ങളായ കുടുംബത്തിലെ അംഗങ്ങൾക്ക് പ്രത്യേക ആദരവ് നൽകി. സംഗമത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഉച്ചക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സലീം മാസ്റ്റർ ചെറുവണ്ണൂർ സ്വാഗതവും അർഷാദ് എക്കാപ്പറമ്പ് നന്ദിയും പറഞ്ഞു.

