Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightസി.സി.ടി.വികൾ ഉടൻ...

സി.സി.ടി.വികൾ ഉടൻ കണ്ണ് തുറപ്പിക്കുമെന്ന് കൊ​ണ്ടോ​ട്ടി നഗരസഭയുടെ ഉറപ്പ്

text_fields
bookmark_border
സി.സി.ടി.വികൾ ഉടൻ കണ്ണ് തുറപ്പിക്കുമെന്ന്    കൊ​ണ്ടോ​ട്ടി നഗരസഭയുടെ ഉറപ്പ്
cancel

കൊ​ണ്ടോ​ട്ടി: ന​ഗ​ര​ത്തി​ലും വി​മാ​ന​ത്താ​വ​ള റോ​ഡി​ലും സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ​ക​ൾ ക​ണ്ണ് തു​റ​പ്പി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​െ​മ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ ഉ​റ​പ്പ് വീ​ണ്ടും. ന​ഗ​ര​ത്തി​ലും വി​മാ​ന​ത്താ​വ​ള റോ​ഡി​ലും അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​വു​മ്പോ​ഴാ​ണ് ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ തേ​ടി​യെ​ത്തു​ന്ന​ത്.

എ​ന്നാ​ൽ, ല‍ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​ണെ​ന്ന വാ​ർ​ത്ത വ​രു​മ്പോ​ൾ ഉ​ട​ന​ടി പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന ന​ഗ​ര​സ​ഭ​യു​ടെ ഉ​റ​പ്പു​വ​രും. പി​ന്നെ​യെ​ല്ലാം പ​ഴ​യ​ത്​ പോ​ലെ​യാ​കും.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത്​ സം​ഘ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി‍െൻറ ഭാ​ഗ​മാ​യി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ തേ​ടി. അ​േ​പ്പ​ഴാ​ണ് ഇ​ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​െ​ല്ല​ന്ന വാ​ർ​ത്ത പ​ര​ക്കു​ന്ന​ത്. ഇ​തോ​ടെ ന​ഗ​ര​സ​ഭ ഇ​വ സ്ഥാ​പി​ച്ച സ്വ​കാ​ര്യ ക​മ്പ​നി അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ടു​ക​യും ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ചൊ​വ്വാ​ഴ്ച ന​ഗ​ര​സ​ഭ ഇ​വ​രു​മാ​യി സം​സാ​രി​ച്ചു. ര​ണ്ട്​ ദി​വ​സ​ത്തി​ന​കം വി​മാ​ന​ത്താ​വ​ള റോ​ഡി​ലെ കാ​മ​റ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ വാ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ൽ പ​തി​ന​ഞ്ചോ​ളം കാ​മ​റ​ക​ളാ​ണ് ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച​ത്. ഇ​തി​ൽ പ​കു​തി​യി​ല​ധി​ക​വും പ​ണി​മു​ട​ക്കി. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ഗ​ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന സ​മ​യ​ത്ത് ഇ​വി​ട​ത്തെ കാ​മ​റ പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് വാ​ർ​ത്ത​യാ​വു​ക​യും ഉ​ട​ൻ പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ ഉ​റ​പ്പും വ​ന്ന​താ​യി​രു​ന്നു.

എ​ന്നാ​ൽ, ലോ​ക്ഡൗ​ൺ കാ​ര​ണം ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കാ​മ​റ​ക​ൾ ന​ന്നാ​ക്കു​ന്ന​തി​ന് പു​തി​യ ക​രാ​ർ ​െവ​ക്കേ​ണ്ട​തു​ണ്ട്.

ക​രാ​ർ ഉ​ട​ൻ ​െവ​ച്ച് ഇ​വ ന​ന്നാ​ക്കു​ന്ന​തി​നും ഉ​ട​ന​ടി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഉ​റ​പ്പ്. ഈ ​ഉ​റ​പ്പു​ക​ളെ​ല്ലാം പ്രാ​വ​ർ​ത്തി​ക​മാ​കു​മോ എ​ന്ന​ത് ക​ണ്ട​റി​യാം.

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള റോ​ഡി​ലും ന​ഗ​ര​ത്തി​ലും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ട​വും പി​ടി​ച്ചു​പ​റി​ക​ളും അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും പ​തി​വാ​കു​മ്പോ​ൾ ഇ​വ​രെ വ​ല​യി​ൽ വീ​ഴ്ത്താ​ൻ ഉ​പ​കാ​ര​മാ​കു​ന്ന സി.​സി.​ടി.​വി​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

ഇ​രു​പ​തോ​ളം സി.​സി.​ടി.​വി​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള റോ​ഡി​ലു​ള്ള​ത്. എ​ന്നാ​ൽ, ഇ​തി​ൽ ഒ​ന്നു​പോ​ലും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം ന​ട​ത്താ​ൽ ഏ​റ്റെ​ടു​ത്ത ക​മ്പ​നി​യാ​ണ് സി.​സി.​ടി.​വി സ്ഥാ​പി​ച്ച​ത്.

ഇ​വ​ർ സ്ഥാ​പി​ച്ച പ​ര​സ്യ​ബോ​ർ​ഡു​ക​ളു​ടെ സു​ര​ക്ഷ​ക്കും വി​മാ​ന​ത്താ​വ​ള റോ​ഡി​ലെ സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ക​െ​ണ്ട​ത്തു​ന്ന​തി​നും കൂ​ടി​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ റോ​ഡി​ൽ കാ​മ​റ സ്ഥാ​പി​ച്ച​ത്.

വി​മാ​ന​ത്താ​വ​ള റോ​ഡി​ലെ തെ​രു​വ് വി​ള​ക്കു​ക​ളി​ൽ അ​ധി​ക​വും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് കാ​ല​ങ്ങ​ളാ​യി. ഇ​തു​കാ​ര​ണം നേ​രം ഇ​രു​ട്ടി​യാ​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യ​മാ​ണ് റോ​ഡി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctv camerakondotty municipality
News Summary - CCTVs will soon be eye-opening Assurance of Kondotty Municipality
Next Story