Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിടിച്ച് വൈദ്യുതി പോസ്​റ്റ്​ തകർന്നു

text_fields
bookmark_border
കാറിടിച്ച് വൈദ്യുതി പോസ്​റ്റ്​ തകർന്നു
cancel

പുളിക്കല്‍: ഐക്കരപ്പടി വെണ്ണായൂര്‍ റോഡ് ജങ്​ഷനില്‍ കാറിടിച്ച് വൈദ്യുതി പോസ്​റ്റ്​ റോഡിലേക്ക് മറിഞ്ഞുവീണു. കാറിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വ്യാഴാഴ്​ച പുലർച്ച നാലരയോടെയാണ് അപകടം. കാസര്‍കോട്​ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണിത്.

ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു.

പുളിക്കല്‍ കെ.എസ്.ഇ.ബി സെക്ഷന്‍ അധികൃതരും പൊലീസും നാട്ടുകാരും ചേര്‍ന്ന് തടസ്സങ്ങള്‍ നീക്കിയശേഷം രാവിലെ ഏഴിനാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story