വൃക്കരോഗം ബാധിച്ച അയ്യൂബിന് സുമനസ്സുകളുടെ താങ്ങുവേണം
text_fieldsഅയ്യൂബ്
കൊണ്ടോട്ടി: വൃക്കരോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. ചെറുകാവ് ചാമപ്പറമ്പിലെ കടാകോടൻ മുഹമ്മദ്കുട്ടിയുടെ മകൻ അയ്യൂബാണ് (33) സുമനസ്സുകളുടെ കാരുണ്യത്തിന് കാത്തിരിക്കുന്നത്. വൃക്ക മാറ്റിവെക്കാനുള്ള ചെലവ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലുമപ്പുറമാണ്.
നാട്ടുകാർ ചേർന്ന് ചികിത്സ സഹായ സമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ടി.വി. ഇബ്രാഹിം എം.എൽ.എ രക്ഷാധികാരിയും ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. അബ്ദുല്ലക്കോയ ചെയർമാനും പി.പി. ഹാഷിം കൺവീനറും ഫൈസൽ കൊല്ലോളി ട്രഷററുമായാണ് സമിതി രൂപവത്കരിച്ചത്. ഫെഡറൽ ബാങ്ക് പുളിക്കൽ ബ്രാഞ്ചിൽ 20670200005870 (ഐ.എഫ്.എസ്.സി FDRL0002067) നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഗുഗിൾ പേ -9544551824 (അസ്ലം റിജു).

