Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകൊ​ണ്ടോ​ട്ടി​യു​ടെ...

കൊ​ണ്ടോ​ട്ടി​യു​ടെ ശു​ചി​ത്വ മു​ഖ​മാ​യി അ​ന​സ് എ​ട​ത്തൊ​ടി​ക

text_fields
bookmark_border
കൊ​ണ്ടോ​ട്ടി​യു​ടെ ശു​ചി​ത്വ മു​ഖ​മാ​യി അ​ന​സ് എ​ട​ത്തൊ​ടി​ക
cancel
camera_alt

കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ ശു​ചി​ത്വ അം​ബാ​സഡ​റാ​യി പ്ര​ഖ്യാ​പി​ച്ച ഫു​ട്‌​ബാ​ള്‍ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക​ക്ക് ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍

യു.​കെ. മ​മ്മ​ദി​ശ എ​ന്നി​വ​ര്‍ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

കൊ​ണ്ടോ​ട്ടി: ശു​ചി​ത്വ സു​ന്ദ​ര ന​ഗ​ര​മാ​ക്കി കൊ​ണ്ടോ​ട്ടി​യെ വാ​ര്‍ത്തെ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന ക​ര്‍മ പ​ദ്ധ​തി​ക​ളു​ടെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി മു​ന്‍ ദേ​ശീ​യ ഫു​ട്‌​ബാ​ള്‍ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക​യെ പ്ര​ഖ്യാ​പി​ച്ചു. സ്വ​ച്ഛ് സ​ർ​വേ​ക്ഷ​ന്‍ 2025- 2026 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ന്റെ പ്ര​ഖ്യാ​പ​നം മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ സ്മാ​ര​ക​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ നി​ര്‍വ​ഹി​ച്ചു. കൊ​ണ്ടോ​ട്ടി​യെ മാ​ലി​ന്യ​ര​ഹി​ത ന​ഗ​ര​മാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ പ​രി​പൂ​ര്‍ണ പി​ന്തു​ണ​യും പ​ങ്കാ​ളി​ത്ത​വു​മു​ണ്ടാ​കു​മെ​ന്ന് അ​ന​സ് എ​ട​ത്തൊ​ടി​ക പ​റ​ഞ്ഞു.

ന​ഗ​ര ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​ന​ത്തി​നും എം.​സി.​എ​ഫ് ഉ​ള്‍പ്പെ​ടെ പ​ദ്ധ​തി​ക​ള്‍ ഉ​ട​ന്‍ ഫ​ല​പ്ര​ദ​മാ​യി പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ യു.​കെ. മ​മ്മ​ദി​ശ വ്യ​ക്ത​മാ​ക്കി. ന​ഗ​ര​സ​ഭ​യി​ലെ മി​ക​ച്ച ഹ​രി​ത​ക​ര്‍മ സേ​ന ടീം, ​ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം, മു​തി​ര്‍ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി, ഹ​രി​ത ക​ര്‍മ സേ​ന യൂ​സ​ര്‍ ഫീ ​ക​ള​ക്ഷ​നി​ല്‍ മു​ന്നി​ല്‍ നി​ന്ന വാ​ര്‍ഡ് എ​ന്നി​വ​ര്‍ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ള്‍ കൈ​മാ​റി.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഇ.​എം. റ​ഷീ​ദ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഉ​പാ​ധ്യ​ക്ഷ ആ​യി​ഷ ബി​ന്ദു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​റ​ഷീ​ദ​ലി, കെ.​കെ. ഖ​ദീ​ജ, ന​സ്‌​റീ​ന ത​രു​വ​റ, സ​ഫ​റു​ദ്ദീ​ന്‍ കു​നൂ​ക്ക​ര, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ.​പി. ഹ​സീ​ന, സ്വ​ച്ഛ് സ​ർ​വേ​ക്ഷ​ന്‍ നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ അ​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anas Edathodikaambassadorappointed
News Summary - Anas Edathodika, the hygiene face of the Kondotty
Next Story