Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളക്കെട്ടില്‍ ചാടിയ അന്തർ സംസ്ഥാന തൊഴിലാളി ചികിത്സക്കിടെ കടന്നുകളഞ്ഞു

text_fields
bookmark_border
അന്വേഷണം ആരംഭിച്ചതായി പൊലീസ്
വെള്ളക്കെട്ടില്‍ ചാടിയ അന്തർ സംസ്ഥാന തൊഴിലാളി ചികിത്സക്കിടെ കടന്നുകളഞ്ഞു
cancel
Listen to this Article

കൊണ്ടോട്ടി: കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് ബംഗ്ലത്തുമാട് വെള്ളക്കെട്ടില്‍ ഇറങ്ങിയ അന്തർ സംസ്ഥാന തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും ചികിത്സയിലിരിക്കെ, ആശുപത്രിയില്‍നിന്ന് കടന്നു. ഒഡിഷ സ്വദേശിയെന്ന് സംശയിക്കുന്ന ധനീഷ് ഗൗഡയാണ് കടന്നുകളഞ്ഞത്.

തലയില്‍ ഗുരുതര പരിക്കുകളോടെ എത്തിയ യുവാവ് കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ പ്രകോപനമായ സംസാരത്തിനുശേഷം വെള്ളക്കെട്ടില്‍ ഇറങ്ങുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

വിവരം അറിഞ്ഞെത്തിയ ടി.ടി.എഫ് വളന്റിയര്‍മാരും പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മറുകര കയറി കാട്ടില്‍ ഒളിച്ചുനില്‍ക്കുന്ന നിലയില്‍ യുവാവിനെ കണ്ടെത്തി.

ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വരുന്നതിനിടെയാണ് ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞത്.

അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - An interstate worker fell in ditch
Next Story