ദുൈബയില്‍ നിന്നെത്തിയ യാത്രക്കാരനെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി
text_fieldsrepresentative image
കൊണ്ടോട്ടി: ദുൈബയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനെ മറ്റൊരു കാറില്‍ കയറ്റിക്കൊണ്ടുപോയ സംഭവത്തിൽ കേസെടുത്തു. വ്യാഴാഴ്ച രാവിലെ കരിപ്പൂര്‍ ഉണ്യാല്പറമ്പിലാണ് സംഭവം.
ദുൈബയില്‍ നിന്നെത്തിയ കുറ്റ്യാടി സ്വദേശി മന്‍സൂര്‍ ഖാനെയാണ് വിമാനത്താവളത്തിൽനിന്ന് കയറിയ ടാക്സി കാറില്‍ നാട്ടിലേക്ക് മടങ്ങവെ, മറ്റൊരു കാറിലെത്തിയ സംഘം പിടിച്ചിറക്കി കൊണ്ടുപോയത്. ലഗേജ് കാറിൽ നിന്ന് എടുത്തിരുന്നില്ല. ഇത് ടാക്സി ഡ്രൈവര്‍ വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിച്ചു.
ഡ്രൈവറില്‍ നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ കരിപ്പൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സംശയം.

