രോഗികൾക്ക് കോഡൂർ ഐ.സി.ഇ.ടി പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്
text_fieldsമാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കോഡൂർ ഐ.സി. ഇ. ടി. പബ്ലിക് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല ഏറ്റുവാങ്ങുന്നു
കോഡൂർ: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ 'മാധ്യമം' തുടക്കം കുറിച്ച മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കോഡൂർ ഐ.സി.ഇ.ടി പബ്ലിക് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. 1.30 ലക്ഷം രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ് ഗേൾ എം.കെ. ബ്രിയന്ന സമീറിൽനിന്ന് മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികൾ കെ.എം. അഹ് യാൻ, കെ.പി. നസ ഫാത്തിമ, സൈനബ് റൂഹി, യു. ആദം മുസഫർ, വി. ഫാത്തിമ, കെ. ഫാത്തിമ ഇനാറ, കെ.എൻ. ആലിയ എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെന്റർസ് ഫർസാന തസ്നി, യു. റഹീദ എന്നിവർക്കും 'മാധ്യമ'ത്തിന്റെ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ. കെ. ലുതുഫു റഹ് മാൻ, മാധ്യമം ഏരിയ കോഓഡിനേറ്റർ കെ. ശാഹുൽ ഹമീദ്, സ്കൂൾ സെക്ഷൻ ഹെഡ്സ് സിറാജുദ്ദീൻ, ഹസീന, ആസിയ, വിദ്യാർഥി പ്രതിനിധി കെ. ഷൻസി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

