Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോടിയേരി പാണക്കാടെത്തി...

കോടിയേരി പാണക്കാടെത്തി തങ്ങൾ കുടുംബത്തെ ആശ്വസിപ്പിച്ചു

text_fields
bookmark_border
കോടിയേരി പാണക്കാടെത്തി തങ്ങൾ കുടുംബത്തെ ആശ്വസിപ്പിച്ചു
cancel

മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് അദ്ദേഹം പാണക്കാട്ടെത്തിയത്. എ.എന്‍. ഷംസീര്‍ എം.എല്‍.എ, സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, വി.പി. അനില്‍, കെ. മജ്‌നു എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഹൈദരലി തങ്ങളുടെ വിയോഗത്തിലൂടെ, വ്യക്തിപരമായി വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്ന നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന്​ സന്ദർശനശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മരണാനന്തരം പാണക്കാട്ടെത്തി കുടുംബങ്ങളെ കാണാന്‍ സാധിച്ചിരുന്നില്ല. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അനുശോചനം കുടുംബാംഗങ്ങളെയും പാര്‍ട്ടി നേതാക്കളെയും നേരിട്ടറിയച്ചതായും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, സംസ്ഥാന പ്രസിഡന്‍റ്​ സാദിഖലി ശിഹാബ്​ തങ്ങൾ, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാർജ്​ പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എല്‍.എ, പ്രഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ, മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ​ഹൈദരലി തങ്ങളുടെ മക്കളായ നഈമലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍ എന്നിവർ ചേർന്ന്​ അദ്ദേഹത്തെ സ്വീകരിച്ചു.

Show Full Article
TAGS:Kodiyeri balakrishnan Panakkad 
News Summary - Kodiyeri balakrishnan reached Panakkad
Next Story