Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാടിന്‍റെ സൗഹൃദം വീണ്ടെടുക്കാൻ ഒന്നിച്ചു നിൽക്കണമെന്ന് കെ.എൻ.എം സൗഹൃദ സംഗമം

text_fields
bookmark_border
നാടിന്‍റെ സൗഹൃദം വീണ്ടെടുക്കാൻ ഒന്നിച്ചു നിൽക്കണമെന്ന് കെ.എൻ.എം സൗഹൃദ സംഗമം
cancel
camera_alt

കെ.എൻ.എം ജില്ലാ സമിതി കോട്ടക്കലിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം പാണക്കാട് സയ്യിദ് സയ്യിദ് സാദിഖ് അലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടക്കൽ : നാടിന്റെ സൗഹൃദം വീണ്ടെടുക്കാൻ മതനിരപേക്ഷ സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് കെ.എൻ.എം ജില്ലാ സമിതി കോട്ടക്കലിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. കാലങ്ങളായി നാട്ടിൽ നിലനിൽക്കുന്ന സൗഹൃദം തകർക്കാൻ കാരണമാകുന്ന വർത്തമാനങ്ങൾ അവസാനിപ്പിക്കണം.

അതിവൈകാരികമായി സംസാരിച്ചു വിഭാഗീയത പരത്തുന്നത് സമൂഹത്തിന് ഗുണകരമല്ലെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി തങ്ങൾ പറഞ്ഞു. സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ന്യുനപക്ഷ ദുർബലവിഭാഗങ്ങൾ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ പൊതു വിഷയത്തിൽ ഒന്നിച്ചു നിൽക്കാൻ എല്ലാവരും തയ്യാറാവണം.

രാജ്യത്തെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കം കരുതിയിരിക്കണം. പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയുടെ സാധാരണ ജീവിതത്തെ വരെ സാരമായി ബാധിച്ച സാഹചര്യത്തിൽ രാജ്യം ശക്തമായി ഇടപെടണം. നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ ഗൾഫ് പ്രവാസികളുടെ പങ്ക് മനസ്സിലാക്കണം.

അവർ വലിയ പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ ചേർത്ത് നിർത്തേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്നും തങ്ങൾ പറഞ്ഞു.

ലോക സമാധാനത്തിന് വേണ്ടി ഈദ് ഗാഹുകളിൽ പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്‍റ് ടി. പി അബ്ദുല്ല കോയ മദനി അദ്ധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. വ്രത നാളുകളിൽ നേടിയെടുത്ത നന്മകൾ കൊണ്ട് ജീവിതം മുന്നോട്ടു നയിക്കണമെന്നും മദനി ഉണർത്തി.

പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു. എം. എൽ.എമാരായ പ്രൊഫ കെ കെ ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്‌തീൻ,കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ,എൻ കുഞ്ഞിപ്പ മാസ്റ്റർ ,അബ്ദുർറഹ്മാൻ രണ്ടത്താണി, പി.ഇഫ്തിഖാറുദ്ധീൻ, അഡ്വ. ഫൈസൽ ബാബു, ഡോ. പി എ കബീർ, കൈനിക്കര ഷാഫി ഹാജി,പി എം എ സമീർ, പി സി കുഞ്ഞി മുഹമ്മദ് മാസ്റ്റർ, പി.മുബഷിർ കോട്ടക്കൽ, വി മുഹമ്മദുണ്ണി ഹാജി , എൻ വി ഹാഷിം ഹാജി, ഉബൈദുല്ല താനാളൂർ, പി പി എം അഷ്റഫ്, എ പി സബാഹ്, ഡോ സി മുഹമ്മദ് , ജാസിർ രണ്ടത്താണി, നജീബ് സ്വലാഹി, അബ്ദുസലാം അൻസാരി, സഗീറലി പന്താവൂർ, ഡോ ഷഫീഖ് ഹസ്സൻ, നിസാർ ഒളവണ്ണ, എന്നിവർ സംസാരിച്ചു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KNM Friendly Gathering
Next Story