കീഴാറ്റൂർ: പ്രവാസികള്‍ക്ക് ജോലിസ്ഥലത്തേക്ക് തിരികെയെത്തുന്നതിന് ആവശ്യമായ വിമാന ടിക്കറ്റിന് പലിശരഹിത വായ്പ പദ്ധതിയുമായി ഒറവംപുറം വേള്‍ഡ് കെ.എം.സി.സി. 'തദ്ക്കിറത്തുല്‍ മുസാഅദ' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു.
കീഴാറ്റൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, 18 വാര്‍ഡുകളിലുള്ള കെ.എം.സി.സി അംഗങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താനാകും. കെ.എം.സി.സി ഫണ്ട് വിനിയോഗിച്ചും സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്.
മടങ്ങിപ്പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്കായി തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കല്‍, പരസ്പര സഹായ നിധി എന്നിവ തുടങ്ങാനും പദ്ധതിയുണ്ട്. പദ്ധതി പ്രഖ്യാപന ചടങ്ങില്‍ സംഘം പ്രസിഡൻറ് കെ.പി. അഷ്റഫ് മാനു, ജനറല്‍ സെക്രട്ടറി ഒ.പി. അബ്ദുറഹ്മാന്, കളത്തില്‍ മാനുപ്പ, കെ.പി. മാനു, കെ.പി. ഷിബു, കൊപ്പന് അബൂബക്കര്‍, കളത്തില്‍ മജീദ്, കെ.സി. ഇബ്രാഹീം, തങ്ങളകത്ത് സൈദലവി, നാഫി കോഴിശ്ശേരി, കെ.പി. സലാം, ഷംസീര്‍ ആര്യാടന്, ഹസ്സന് മംഗലശ്ശേരി, കെ.പി. മാനു എന്നിവര്‍ സംബന്ധിച്ചു.