Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right255 കോ​ടി​യു​ടെ...

255 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ -പി.കെ. അബ്ദുറബ്ബ്

text_fields
bookmark_border
255 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ -പി.കെ. അബ്ദുറബ്ബ്
cancel

മ​ണ്ഡ​ല​ത്തി​ലെ ബൃ​ഹ​ത് പ​ദ്ധ​തി​ക​ൾ​ക്കു​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി കി​ഫ്ബി​യി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച​ത് 255 കോ​ടി രൂ​പ​.

കൃ​ഷി​ക്കും വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്ക്​ പു​റ​മെ ക​ട​ലോ​ര മേ​ഖ​ല​ക്കും സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ൾ​ക്ക്​ കി​ഫ്ബി​യി​ൽ​നി​ന്ന്​ പ​ണം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ഇ​വ​യി​ൽ 121.65 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ബാ​ക്കി​യു​ള്ള​വ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ 115 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഫി​ഷി​ങ്​ ഹാ​ർ​ബ​റി​ന് കി​ഫ്ബി​യി​ലൂ​ടെ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. പ​ര​പ്പ​ന​ങ്ങാ​ടി ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ന്​ 1.65 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്​ ത​റ​ക്കി​ല്ലി​ട്ടു. തി​രൂ​ര​ങ്ങാ​ടി​യു​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക്​ 22.71 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് കി​ഫ്ബി​യി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ച​ത്.

അ​ഞ്ചു​കോ​ടി​യു​ടെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന പ​ര​പ്പ​ന​ങ്ങാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ നെ​ടു​വ ഗ​വ. ഹൈ​സ്‌​കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. പ​ര​പ്പ​ന​ങ്ങാ​ടി ജി.​എ​ല്‍.​പി സ്‌​കൂ​ളി​ന്​ 46 ല​ക്ഷം, ക​ക്കാ​ട് ഗ​വ. സ്‌​കൂ​ളി​ന്​ ഒ​രു​കോ​ടി, കൊ​ടി​ഞ്ഞി ജി.​എം.​യു.​പി സ്‌​കൂ​ളി​ന്​ ഒ​രു​കോ​ടി, ചെ​റു​മു​ക്ക് ജി.​എ​ല്‍.​പി സ്‌​കൂ​ളി​ന്​ ഒ​രു​കോ​ടി, ക്ലാ​രി ജി.​യു.​പി സ്‌​കൂ​ളി​ന്​ മൂ​ന്നു​കോ​ടി രൂ​പ, വെ​ന്നി​യൂ​ര്‍ ജി.​എം.​യു.​പി സ്‌​കൂ​ളി​ന്​ മൂ​ന്നു​കോ​ടി രൂ​പ, തൃ​ക്കു​ളം ഗ​വ. സ്‌​കൂ​ളി​ന്​ 3.25 കോ​ടി രൂ​പ, തി​രൂ​ര​ങ്ങാ​ടി ജി.​എ​ച്ച്.​എ​സ്.​എ​സി​ന്​ ഗ്രൗ​ണ്ട് ന​വീ​ക​ര​ണ​ത്തി​ന്​ മൂ​ന്നു​കോ​ടി രൂ​പ എ​ന്നി​വ​യാ​ണ്​ അ​നു​വ​ദി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ 100 കോ​ടി രൂ​പ​യു​ടെ പൂ​ക്കി​പ​റ​മ്പ്-​പ​തി​നാ​റു​ങ്ങ​ൽ ബൈ​പാ​സി​ന് അ​നു​മ​തി ല​ഭി​ച്ചു.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story