കിഫ്ബി കെട്ടിടോദ്ഘാടനം നിർവഹിച്ചു
text_fieldsബി.പി അങ്ങാടി ജി.എം.യു.പി സ്കൂളിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിക്കുന്നു
തിരൂർ: ബി.പി അങ്ങാടി ജി.എം.യു.പി. സ്കൂളിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം മിഷൻ ജില്ല കോഓഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി. വിദ്യാലയത്തിന്റെ 136ാം വാർഷികാഘോഷത്തിന്റെ ലോഗോ എം.എൽ.എ സ്കൂൾ ലീഡർക്ക് നൽകി പ്രകാശനം നിർവഹിച്ചു.
ലോഗോ രൂപകൽപന ചെയ്ത സ്കൂളിലെ ചിത്രകല അധ്യാപിക ടി.സി. സ്മിതക്ക് വിദ്യാലയത്തിന്റെ ഉപഹാരം എം.എൽ.എ സമ്മാനിച്ചു. സ്വാഗതസംഘം ചെയർമാനും തലക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വി.പി. മുബാറക്ക് സ്വാഗതവും ഹെഡ് മാസ്റ്റർ പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. 1.3 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആറ് മുറികളോട് കൂടിയ കെട്ടിടമാണ് വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്ത് വിദ്യാലയത്തിന് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

