വൃക്ക മാറ്റിവെക്കൽ: യുവതി ചികിത്സ സഹായം തേടുന്നു
text_fieldsഅജിത
പള്ളിക്കൽ: ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സ സഹായം തേടുന്നു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ഇരുപതാം വാർഡിൽ പുന്നൊടി വീട്ടിൽ എൻ.എം. രാജീവിെൻറ ഭാര്യ കെ.പി. അജിതയാണ് സുമനസ്കരുടെ സഹായം തേടുന്നത്. വളരെ പ്രയാസപ്പെട്ടാണ് ഇവരുടെ കുടുംബം മുന്നോട്ടു പോവുന്നത്.
ഇവരെ സഹായിക്കാൻ ഡോ. വി.പി. അബ്ദുൽ ഹമീദ് രക്ഷാധികാരിയും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി അബ്ദുഷുക്കൂർ ചെയർമാനും മുസ്തഫ പള്ളിക്കൽ കൺവീനറും പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം. മെഹറുന്നീസ ട്രഷററുമായി ചികിത്സാസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
കേരള ഗ്രാമീൺ ബാങ്ക് പള്ളിക്കൽ ശാഖയിൽ കെ.പി. അജിത ചികിത്സാ സഹായ സമിതി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40175101079973. ഐ.എഫ്.എസ്.സി: KLGB0040175. ഗൂഗിൾ പേ നമ്പർ: 9947363256.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

