അഞ്ച് വീടുകളുടെ താക്കോൽ കൈമാറി
text_fieldsസെയ്താലിക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആസ്റ്റർ ഡി.എം ഫൗണ്ടേഷന്‍റെ സഹായത്തോടെ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറിയശേഷം മന്ത്രി പി.എ. മുഹമ്മദ് റിയാസ്
സംസാരിക്കുന്നു
മലപ്പുറം: പെരിമ്പലത്തെ അഞ്ച് കുടുംബങ്ങൾക്ക് സെയ്താലിക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആസ്റ്റർ ഡി.എം ഫൗണ്ടേഷന്‍റെ സഹായത്തോടെ നിർമിച്ച വീടുകളുടെ താക്കോൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈമാറി. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് മുഖ്യാതിഥിയായി. ട്രസ്റ്റ് ചെയർമാൻ കെ.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു.
വി.പി. അനിൽ, ലത്തീഫ് കാസിം, മജ്നു, സുന്ദര രാജൻ, കെ. എറമു ഹാജി എന്നിവർ സംസാരിച്ചു. ടി.കെ.എ. ഷാഫി സ്വാഗതവും കെ. മുഹമ്മദലി നന്ദിയും പറഞ്ഞു.ഒറ്റകത്ത് ചോലക്കൽ യൂസഫ്, കാരാടൻ കദീജ, പൂയിക്കുത്ത് സാദിഖ്, കരമ്പൻ ഫസലുറഹ്മാൻ, പെരുമുണ്ണി മണ്ണിൽ അനീസ് എന്നിവർക്കാണ് വീടുകൾ നിർമിച്ചു നൽകിയത്. ട്രസ്റ്റിൻറെ നേതൃത്വത്തിൽ ഇതുവരെ 41 വീടുകൾ പൂർത്തീകരിക്കാനായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

