െഎശ്വര്യ കേരള യാത്ര ഇന്ന് ജില്ല വിടും
text_fieldsമലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ജില്ലയിൽ ഞായറാഴ്ച സമാപിക്കും. ശനിയാഴ്ച രാവിലെ പത്തോടെ പെരിന്തൽമണ്ണയിൽനിന്ന് ആരംഭിച്ച യാത്രക്ക് തുടർന്ന് തിരൂർക്കാട്ട് സ്വീകരണം നൽകി. വൈകീട്ട് തിരൂരിൽ സമാപിച്ചു.
ഉച്ചക്ക് ഒന്നരയോടെ മലപ്പുറം ടൗൺഹാൾ പരിസരത്തെ സ്വീകരണ സമ്മേളനത്തിനെത്തിയ പ്രതിപക്ഷ നേതാവിന് പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. സ്വീകരണ സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് മലപ്പുറം മണ്ഡലം ചെയർമാൻ സക്കീർ പുല്ലാര അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി. ഉബൈദുല്ല എം.എൽ.എ, എ.പി. അനിൽ കുമാർ എം.എൽ.എ, എൻ. ശംസുദ്ദീൻ എം.എൽ.എ, കെ.പി.എ. മജീദ്, പി.ടി. അജയ് മോഹൻ, സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, പി.െക. ഫിറോസ്, വി.വി. പ്രകാശ്, അഡ്വ. യു.എ. ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു. പെരിന്തൽമണ്ണയിൽ നൽകിയ സ്വീകരണം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു.
സി. സേതുമാധവൻ അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ, ജോണി നെല്ലൂർ, സി.പി. ജോൺ എന്നിവർ സംസാരിച്ചു.
തിരൂര്‍ക്കാട്ട് നൽകിയ സ്വീകരണച്ചടങ്ങ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി.എ. മജീദ്, ജോണി നെല്ലൂര്‍, വി.എസ്. ജോയ്, ആര്യാടന് ഷൗക്കത്ത്, കെ.പി. ധനപാലന്, ടി.എ. അഹമദ് കബീർ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, ലതിക സുഭാഷ് എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ തവനൂർ മണ്ഡലത്തിലെ ആലത്തിയൂരിൽനിന്ന് യാത്ര ആരംഭിക്കും. പൊന്നാനി മണ്ഡലത്തിലെ ചമ്രവട്ടം ജങ്ഷനിൽ 11 മണിയോടെ സമാപിക്കും. പിന്നീട് പാലക്കാട് ജില്ലയിലെ തൃത്താലയിലേക്ക് പ്രവേശിക്കും.
രാത്രി ഒമ്പതോടെയാണ് ജാഥ തിരൂരിലെത്തിയത്. ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന സമാപനയോഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. പത്മകുമാർ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ സി. മമ്മുട്ടി, എൻ. ഷംസുദ്ദീൻ, എ.പി. അനിൽകുമാർ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, അബ്ദുറഹിമാൻ രണ്ടത്താണി, വെട്ടം ആലിക്കോയ, ലതിക സുഭാഷ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

