കേരള മുസ്‍ലിം ജമാഅത്ത് മലപ്പുറം ജില്ല ഭാരവാഹികളായി
text_fieldsഅബ്ദുറഹ്മാൻ ദാരിമി, ഊരകം അബ്ദുറഹ്മാൻ സഖാഫി
മലപ്പുറം: ആദിവാസികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനവിഭാഗങ്ങളെയും മനുഷ്യരായി കാണാന്‍ സമൂഹം തയാറാകണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി കെ. അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍ ആവശ്യപ്പെട്ടു. കേരള മുസ്‍ലിം ജമാഅത്ത് ജില്ല പുനഃസംഘടന കൗണ്‍സില്‍ മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്കൂള്‍ കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. കമ്മിറ്റി പുനഃസംഘടനക്ക് റിട്ടേണിങ് ഓഫിസര്‍ കെ.കെ. അഹമ്മദ് കുട്ടി മുസ്‍ലിയാർ കട്ടിപ്പാറയും സംസ്ഥാന നിരീക്ഷകന്‍ എന്‍. അലി അബ്ദുല്ലയും നേതൃത്വം നല്‍കി. ഭാരവാഹികൾ: കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി (പ്രസി), ഊരകം അബ്ദുറഹ്മാൻ സഖാഫി (ജന. സെക്ര), പി. മുഹമ്മദ് ഹാജി മൂന്നിയൂർ (ഫിനാൻസ് സെക്ര), സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, കെ.കെ.എസ് തങ്ങൾ പെരിന്തൽമണ്ണ,
ഹസ്സൻ മുസ്‍ലിയാർ വടശ്ശേരി, സി.കെ.യു. മൗലവി മോങ്ങം, പി.എസ്.കെ. ദാരിമി എടയൂർ, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, കെ.എം. യൂസുഫ് ബാഖവി മാറഞ്ചേരി (വൈ. പ്രസി), എ. മുഹമ്മദ് പറവൂർ, പി.കെ.എം. ബശീർ പടിക്കൽ, അലവിക്കുട്ടി ഫൈസി എടക്കര, കെ.ടി. ത്വാഹിർ സഖാഫി, എ. അലിയാർ, കെ.പി. ജമാൽ കരുളായി, എ.പി. ബഷീർ (സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

