ജില്ലയിലെ ആദ്യ തരിശ് രഹിത ഗ്രാമമായി കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്
text_fieldsഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. പി. സീമ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ ഹുസൈന് തരിശ് രഹിത ഗ്രാമം സാക്ഷ്യപത്രം കൈമാറുന്നു
കീഴുപറമ്പ്: ജില്ലയിലെ ആദ്യ തരിശ് രഹിത ഗ്രാമമായി മാറി കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയായി. നവകേരളം കർമ പദ്ധതിയുടെ ഭാഗമായ ഹരിത കേരള മിഷന്റെ ലക്ഷ്യങ്ങളിൽ ഒന്നായ കർഷക സമൃദ്ധിയിലൂടെയാണ് തരിശ് രഹിത ഗ്രാമമായി പ്രഖ്യാപിച്ചത്. പഞ്ചായത്തിലെ 9.3 ഏക്കർ തരിശ് ഭൂമിയാണ് വിവിധയിനം വിളകൾ കൃഷി ചെയ്ത് കൃഷിയോഗ്യമാക്കിയത്.
ഹരിത കേരള മിഷൻ ജില്ല കോഒാഡിനേറ്റർ ഡോ. പി. സീമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ ഹുസൈന് തരിശ് രഹിത ഗ്രാമം സാക്ഷ്യപത്രം കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ. റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ജംഷീറ ബാനു, അബു റഹീം, ഹരിത കേരളം മിഷൻ ജില്ല ടെക്നിക്കൽ അസിസ്റ്റന്റ് സി.എം. ഹരിപ്രസാദ്, ബ്ലോക്ക് കോഓഡിനേറ്റർ പി.എ. അബ്ദുൽ അലി, സി.ഡി.എസ് ചെയർപേഴ്സൻ റംല തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

