Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKeezhatturchevron_rightറഫ്രിജറേറ്റര്‍...

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; വീടിന് കേടുപാട്

text_fields
bookmark_border
Refrigerator explosion accident
cancel
camera_alt

പൊ​ട്ടി​ത്തെ​റി​ച്ച റ​ഫ്രി​ജ​റേ​റ്റ​റി​ന് സ​മീ​പം ബാ​ബു

കീ​ഴാ​റ്റൂ​ർ: ചെ​മ്മ​ന്ത​ട്ട​യി​ല്‍ റ​ഫ്രി​ജ​റേ​റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. പു​തു​ക്കൊ​ള്ളി​യി​ലെ കൊ​ച്ചും​പു​റ​ത്ത് ബാ​ബു​വി​ന്റെ വീ​ട്ടി​ലെ റ​ഫ്രി​ജ​റേ​റ്റ​റാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ആ​ള​പാ​യ​മി​ല്ല. വീ​ടി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് ബാ​ബു​വും കു​ടും​ബ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞി​ന്റെ ക​ര​ച്ചി​ല്‍ കേ​ട്ടാ​ണ് വീ​ട്ടു​കാ​ര്‍ ഉ​ണ​രു​ന്ന​ത്. ഇ​തി​നി​െ​ട അ​ടു​ക്ക​ള​യി​ല്‍നി​ന്ന് പൊ​ട്ടി​ത്തെ​റി ശ​ബ്ദം കേ​ട്ട​തോ​ടെ എ​ല്ലാ​വ​രും പു​റ​ത്തേ​ക്കി​റ​ങ്ങി.

തു​ട​രെ​യു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ടു​ക്ക​ള ഭാ​ഗ​ത്തി​ന്റെ ചു​വ​രു​ക​ള്‍ അ​ട​ര്‍ന്ന് വീ​ഴാ​റാ​വു​ക​യും വി​ള്ള​ലേ​ല്‍ക്കു​ക​യും ചെ​യ്തു. ഈ ​ഭാ​ഗ​ത്തെ വ​യ​റി​ങ് അ​ഗ്‌​നി​ക്കി​ര​യാ​യി. ജ​ന​ല്‍ച്ചി​ല്ലു​ക​ള്‍ പൊ​ട്ടു​ക​യും ടെ​റ​സി​ന് വി​ള്ള​ലേ​ല്‍ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. റ​ഫ്രി​ജ​റേ​റ്റ​റും അ​ടു​ക്ക​ള​യി​ലെ ഷെ​ല്‍ഫും അ​തി​ലെ സാ​ധ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. പു​ക​യും ഗ​ന്ധ​വും കാ​ര​ണം സ​മീ​പ​ത്തേ​ക്ക​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നെ​ന്ന് ബാ​ബു പ​റ​ഞ്ഞു.

പി​ന്നീ​ട് സ​മീ​പ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തീ ​അ​ണ​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​ക്കി​യ​ത്. ആ​റ് വ​ര്‍ഷം മു​മ്പ് വാ​ങ്ങി​യ റ​ഫ്രി​ജ​റേ​റ്റ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ക​മ്പ​നി​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refrigerator exploded
News Summary - Refrigerator explosion accident
Next Story