കീഴാറ്റൂർ: നിയന്ത്രണംവിട്ട ആഡംബര കാര്‍ വന്‍ താഴ്ചയുള്ള പാറമടയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കീഴാറ്റൂര്‍ അരീച്ചോലയില്‍ വ്യാഴാഴ്ച വൈകീട്ട് ആറോ ടെയാണ് സംഭവം.
അരീച്ചോല^ചോലക്കല്‍ പാതയോരത്തെ പാറമടയിലേക്കാണ് ഓഡി കാര്‍ മറിഞ്ഞത്. കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്.
നിസ്സാര പരിക്കുകളോടെ ഇവർ നീന്തി രക്ഷപ്പെട്ടു. വൻ താഴ്ചയും ക്വാറിയുടെ വ്യാപ്തിയും കാരണം ഏത് ഭാഗത്താണ് കാർ കിടക്കുന്നതെന്ന് കണ്ടെത്തുക ശ്രമകരമായിരുന്നു. ഏറെ നേരെത്ത പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരുടെയും െക്രയിനിെൻറയും സഹായത്തോടെ കാര്‍ പുറത്തെടുത്തത്.
കൈവരികളില്ലാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയേറെയുള്ള പ്രദേശമാണിത്.