Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാ​വി​ൽ​പ്പാ​ട്...

കാ​വി​ൽ​പ്പാ​ട് റെ​യി​ൽ​വേ ഗേ​റ്റ് കു​രു​ക്കി​ൽ കു​ടു​ങ്ങി വ​ഴി​യാ​ത്ര​ക്കാ​ർ

text_fields
bookmark_border
കാ​വി​ൽ​പ്പാ​ട് റെ​യി​ൽ​വേ ഗേ​റ്റ്  കു​രു​ക്കി​ൽ കു​ടു​ങ്ങി   വ​ഴി​യാ​ത്ര​ക്കാ​ർ
cancel
camera_alt

കാ​വി​ൽ​പ്പാ​ട് റെ​യി​ൽ​വേ ഗേ​റ്റി​ന് മു​ന്നി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര

അ​ക​ത്തെ​ത്ത​റ: കാ​വി​ൽ​പ്പാ​ട് റെ​യി​ൽ​വേ ഗേ​റ്റ് ക​ട​ക്കാ​ൻ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് പെ​ടാ​പ്പാ​ട്. ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​തെ ജ​നം ദു​രി​ത​ത്തി​ൽ. ജൈ​നി​മേ​ട് ഒ​ല​വ​ക്കോ​ട് വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ക​ഷ്ട​ത്തി​ലാ​യ​ത്. ഗേ​റ്റി​ന് മു​ന്നി​ലെ കു​രു​ക്കി​ന് അ​റു​തി ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ജ​ന​കീ​യ ആ​വ​ശ്യം അ​ധി​കൃ​ത​ർ ഇ​നി​യും അ​വ​ഗ​ണി​ച്ച മ​ട്ടാ​ണ്. നി​ല​വി​ൽ ഇ​തു​വ​ഴി കൂ​ടു​ത​ൽ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ഉ​ണ്ട്. ദി​വ​സേ​ന മൂ​ന്നി​ല​ധി​കം ത​വ​ണ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​യ്ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട്, പേ​ഴും​ക​ര, ഒ​ല​വ​ക്കോ​ട്ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഈ ​പാ​ത​വ​ഴി സ​ഞ്ച​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, ജോ​ലി സ്ഥ​ല​ത്തേ​ക്ക് എ​ത്തി​പ്പെ​ടേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ആ​തു​രാ​ല​യ​ങ്ങ​ളി​ലേ​ക്ക് അ​ത്യാ​സ​ന്ന നി​ല​യി​ൽ പോ​കു​ന്ന രോ​ഗി​ക​ളും മ​ണി​ക്കൂ​റു​ക​ളോ​ളം വ​ഴി​യി​ൽ കു​ടു​ങ്ങു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ട്.

സ​ന്ധ്യ സ​മ​യ​ങ്ങ​ളി​ലാ​ണ് റെ​യി​ൽ​വേ ഗേ​റ്റ് കൂ​ടു​ത​ൽ സ​മ​യം അ​ട​ച്ചി​ടു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളും സ്ത്രീ ​ജ​ന​ങ്ങ​ളും രാ​ത്രി ഏ​റെ വൈ​കി​യാ​ണ് വീ​ട്ടി​ലെ​ത്താ​നാ​വു​ന്ന​തെ​ന്ന് ത​ദ്ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം തേ​ടി അ​ധി​കൃ​ത​ർ​ക്ക് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​രാ​ജേ​ഷ് നി​വേ​ദ​നം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kavilpadu Railway Gate Stuck
News Summary - Kavilpadu Railway Gate Stuck in a trap Travelers
Next Story