ഓട്ടോയിൽ കടത്തിയ കഞ്ചാവുമായി കാവനൂർ സ്വദേശി പിടിയിൽ
text_fieldsമഞ്ചേരി: ഓട്ടോയിൽ കടത്തിയ രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് മഞ്ചേരി എക്സൈസിന്റെ പിടിയിൽ. കാവനൂർ മാടാരുകുണ്ട് കുഴി പൂളകുന്ന് വീട്ടിൽ മുഹമ്മദ് റിയാസാണ് (37) കാരാപ്പറമ്പ് ഭാഗത്ത് നടന്ന വാഹന പരിശോധനയിൽ അറസ്റ്റിലായത്. കഞ്ചാവ് മൊത്തമായി എത്തിച്ച് ആവശ്യക്കാർക്ക് വിൽപന നടത്തിയിരുന്നയാളാണ് അറസ്റ്റിലായത്.
കൂട്ടു പ്രതിയായ മഞ്ചേരി കിടങ്ങഴി സ്വദേശി ഫിറോസ് റഹ്മാൻ എന്ന കോശി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇയാളും നിലവിൽ കഞ്ചാവ് കേസിൽ വിചാരണ നേരിടുന്നയാളാണെന്നും ഉടൻ പിടികൂടുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസങ്ങളായി മലപ്പുറം ഐ.ബിയും ഉത്തര മേഖല കമീഷണർ സ്ക്വാഡും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ആഴ്ച വണ്ടൂരിൽ കഞ്ചാവ് ചില്ലറ വിൽപ്പനക്കാരനും നിരവധി കേസുകളിൽ പ്രതിയുമായ മഞ്ചേരി സ്വദേശി സാലിമോൻ പിടിയിലായതിനെ തുടർന്നാണ് കിടങ്ങഴി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വിൽപ്പന സംഘത്തെക്കുറിച്ച് എക്സൈസ് അന്വേഷണം തുടങ്ങിയത്.
റെയിഞ്ച് ഇൻസ്പെക്ടർ ഇ. ടി ഷിജു, ഉത്തരമേഖല കമീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, ടി. ഷിജുമോൻ, ഐ.ബി ഓഫിസർ സി. ശ്രീകുമാർ, പ്രിവന്റിവ് ഓഫിസർ എൻ. വിജയൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി. ശ്രീജിത്ത്, സുലൈമാൻ, ഷബീർ പുല്ലഞ്ചേരി, വനിതാ സിവിൽ എക്സൈസ് ഓഫിസർ സനീറ, എക്സൈസ് ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

