പ്രധാനാധ്യാപകര്‍ നിര്‍മിച്ച സ്നേഹഭവന് കൈമാറി
text_fieldsഎടക്കര: കവളപ്പാറ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് ജില്ല കമ്മിറ്റി നിര്‍മിച്ച സ്നേഹഭവെൻറ സമര്‍പ്പണം സംസ്ഥാന സെക്രട്ടറി ഉമ്മര്‍ പാലഞ്ചേരിയില്‍ നിര്‍വഹിച്ചു. സംസ്ഥാന, ജില്ല, ഉപജില്ല ഘടകങ്ങളുടെ സഹായത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച വീട്ടിലേക്ക് മുഴുവന്‍ ഉപകരണങ്ങളും നല്‍കിയാണ് കുടുംബത്തിന് കൈമാറിയത്.
താക്കോല്‍ദാന ചടങ്ങ് പോത്തുകല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സല അരവിന്ദന് ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ഉപജില്ല പ്രസിഡൻറ് ജോസ് പറക്കുന്താനം അധ്യക്ഷത വഹിച്ചു. യൂസഫ് സിദ്ദീഖ്, മണികണ്ഠന്, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ലത്തീഫ്, റെന്നി വര്‍ഗീസ്, സെബാസ്റ്റ്യന്‍ ആൻറണി എന്നിവര്‍ സംസാരിച്ചു.

