നാട്ടിലിറങ്ങിയ കാട്ടാന സ്കൂട്ടർ തകർത്തു
text_fieldsമണലിയാംപാടം റോഡിൽ കാട്ടാന നശിപ്പിച്ച സ്കൂട്ടർ
കരുവാരകുണ്ട്: കൽക്കുണ്ടിലെ ആനത്താനം-മണലിയാംപാടം റോഡിലിറങ്ങിയ കാട്ടാന നാശം വിതച്ചു. വീടിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ തകർക്കുകയും ചെയ്തു.
ആനത്താനത്തെ കുരുവിള എബ്രഹാമിെൻറ തോട്ടത്തിൽ രാവിലെ ആറിന് ടാപ്പിങ്ങിനെത്തിയ തൊഴിലാളി ആനയുടെ മുമ്പിലകപ്പെട്ടു. ശബ്ദമുണ്ടാക്കിയതോടെ പിന്തിരിഞ്ഞ ആന വീടിന് മുന്നിൽ റോഡോരത്ത് നിർത്തിയ സ്നേഹാലയത്തിൽ തോമസിെൻറ ബൈക്കാണ് എടുത്തുയർത്തി എറിഞ്ഞത്.
ശേഷം തോട്ടം വഴി പോകുന്നതിനിടെ കൊക്കോ, കമുക്, റബർ, തേക്ക് എന്നിവ കൊമ്പൊടിച്ചും തൊലി ചീന്തിയും നശിപ്പിക്കുകയും ചെയ്തു. തോട്ടങ്ങളിലേക്ക് വരുന്നവരുടെ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ ഈ ഭാഗത്ത് നിർത്തിയിടാറുണ്ട്. വെള്ളിയാഴ്ച സ്കൂട്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വിനോദ സഞ്ചാര കേന്ദ്രമായ കേരളാംകുണ്ടിലേക്കുള്ള റോഡാണിത്. ഈ ഭാഗത്ത് മിക്ക ദിവസങ്ങളിലും ആന ഇറങ്ങാറുണ്ടെന്ന് വീട്ടുകാർ പറയുന്നു.

