Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightമു​കേ​ഷ് ജീ​വി​തം...

മു​കേ​ഷ് ജീ​വി​തം തി​രി​കെ പി​ടി​ക്കും; നാം ​കൂ​ടെ നി​ന്നാ​ൽ

text_fields
bookmark_border
mukesh
cancel
camera_alt

മു​കേ​ഷ്

ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡി​െൻറ​യും ന്യു​മോ​ണി​യ​യു​ടെ​യും പി​ടി​യി​ൽ​നി​ന്ന് ജീ​വ​ൻ തി​രി​ച്ചു​പി​ടി​ക്കാ​ൻ മു​കേ​ഷി​നാ​യി കൈ​നീ​ട്ടു​ക​യാ​ണ് ഒ​രു ഗ്രാ​മം മു​ഴു​വ​ൻ. നി​സ്സ​ഹാ​യ​ത​യു​ടെ ക​ണ്ണീ​രു​മാ​യി ക​ഴി​യു​ന്ന ഈ 32​കാ​ര​െൻറ കു​ടും​ബ​ത്തി​ന് മ​റ്റു വ​ഴി​ക​ളൊ​ന്നു​മി​ല്ല.

ക​രു​വാ​ര​കു​ണ്ട് കേ​മ്പി​ൻ​കു​ന്നി​ലെ പ​ള്ളി​യാ​ൽ​തൊ​ടി മു​കേ​ഷാ​ണ് ഒ​രു മാ​സ​ത്തോ​ള​മാ​യി മ​ഹാ​മാ​രി​യോ​ട് പോ​രാ​ടി വെൻറി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന​ത്. അ​ച്ഛ​ൻ വേ​ലാ​യു​ധ​നും (56) വേ​ലാ​യു​ധ​െൻറ അ​മ്മ കു​ഞ്ഞി​പ്പെ​ണ്ണും (96) കോ​വി​ഡ് പി​ടി​പെ​ട്ട് ര​ണ്ടാ​ഴ്ച മു​മ്പ് മ​രി​ച്ചു. ഇ​തി​നി​ട​യി​ലാ​ണ് മു​കേ​ഷും കോ​വി​ഡ് ബാ​ധി​ത​നാ​യ​ത്. വി​വാ​ഹി​ത​ൻ കൂ​ടി​യാ​യ മു​കേ​ഷി​െൻറ നി​ർ​ധ​ന കു​ടും​ബം കൈ​ത്താ​ങ്ങ് തേ​ടു​ക​യാ​ണ് ന​മ്മോ​ട്.

ദി​വ​സ​ങ്ങ​ൾ നീ​ണ്ട ചി​കി​ത്സ​യി​ൽ കോ​വി​ഡ് മാ​റി​യെ​ങ്കി​ലും ന്യു​മോ​ണി​യ ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ച്ച​തോ​ടെ ഗു​രു​ത​ര നി​ല​യി​ലാ​യി. ഇ​തി​നെ തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​ർ എ​ക്മോ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് അ​ര​ക്കോ​ടി​യോ​ള​മാ​ണ് ചെ​ല​വ് വ​രി​ക. മാ​സ​ത്തി​ലേ​റെ​യാ​യി മൂ​ന്ന് പേ​രു​ടെ ചി​കി​ത്സ ന​ട​ത്തി കു​ഴ​ങ്ങി​യ കു​ടും​ബം ഇ​തോ​ടെ ത​ള​ർ​ന്നു. അ​ങ്ങ​നെ​യാ​ണ് ഗ്രാ​മം ഇ​തേ​റ്റെ​ടു​ത്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​എ​സ്. പൊ​ന്ന​മ്മ ചെ​യ​ർ​പേ​ഴ്സ​നും മ​ധു മേ​ലേ​തി​ൽ ക​ൺ​വീ​ന​റും സ​ക്കീ​ർ ഹു​സൈ​ൻ ട്ര​ഷ​റ​റു​മാ​യി സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് തു​റ​ന്ന് ധ​ന​സ​മാ​ഹ​ര​ണ​വും തു​ട​ങ്ങി. സ​ഹാ​യ​ങ്ങ​ൾ ഗൂ​ഗ്​​ൾ പേ ​വ​ഴി​യും ന​ൽ​കാം. ന​മ്പ​ർ: 8075 090 889 (സ​ക്കീ​ർ ഹു​സൈ​ൻ).

Show Full Article
TAGS:help news Mukesh 
News Summary - We have to stand with Mukesh to get his life back
Next Story