Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightഇൻസ്റ്റഗ്രാം പ്രണയം:...

ഇൻസ്റ്റഗ്രാം പ്രണയം: 16കാ​രി​യെ ഡൽഹിയിലേക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച യു.പി സ്വദേശി റിമാൻഡിൽ

text_fields
bookmark_border
UP native remanded
cancel
camera_alt

മു​ഹ​മ്മ​ദ് ന​വേ​ദ് 

ക​രു​വാ​ര​കു​ണ്ട്: 16കാ​രി​യെ പ്ര​ണ​യി​ച്ച് ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച യു.​പി സ്വ​ദേ​ശി​യെ പൊ​ലീ​സ് ട്രെ​യി​നി​ൽ​നി​ന്ന് പി​ടി​കൂ​ടി. ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ നോ​യി​ഡ ചൗ​ദ​ര്‍പു​രി​ലെ മു​ഹ​മ്മ​ദ് ന​വേ​ദി​നെ​യാ​ണ് (18) കാ​സ​ർ​കോ​ട് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സി.​കെ. നാ​സ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​രു​വാ​ര​കു​ണ്ടി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍കു​ട്ടി​യു​മാ​യി ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് ന​വേ​ദ് പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും. ര​ണ്ടാ​ഴ്ച മു​മ്പ് ഇ​വി​ടെ​യെ​ത്തി​യ പ്ര​തി പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ട്ടു​കാ​ർ എ​തി​ർ​ത്ത​തോ​ടെ മു​ട​ങ്ങി. ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടി​ന് ക്ലാ​സി​നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ന​വേ​ദ് കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ​ത്തി​യ ഇ​രു​വ​രും അ​വി​ടെ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് ട്രെ​യി​ൻ ക​യ​റി. കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഫോ​ൺ ന​മ്പ​ർ പി​ന്തു​ട​ർ​ന്ന​പ്പോ​ഴാ​ണ് ഇ​വ​ർ ഡ​ല്‍ഹി​യി​ലേ​ക്ക് തി​രി​ച്ച വി​വ​രം പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. റെ​യി​ൽ​വേ പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ കാ​സ​ർ​കോ​ട് വെ​ച്ച് ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യും ചെ​യ്തു.

പെ​ണ്‍കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം കാ​സ​ര്‍കോ​ട്ടെ​ത്തി​യാ​ണ് ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സ് ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ച്ച​ത്. ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് ഇ​ന്‍സ്റ്റ​ഗ്രാം പ്ര​ണ​യ​ത്തി​ വി​വ​രം പു​റ​ത്താ​യ​ത്. പെ​ണ്‍കു​ട്ടി​യെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം വി​ട്ട പൊ​ലീ​സ് ന​വേ​ദി​നെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. മ​ഞ്ചേ​രി കോ​ട​തി പ്ര​തി​യെ ഫെ​ബ്രു​വ​രി 17 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women trafficingarrestMalappuram News
News Summary - UP native remanded for trying to traffic 16-year-old girl to Delhi
Next Story