Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightത്രികോണം:...

ത്രികോണം: കരുവാരകുണ്ടിലേക്ക് വരാൻമടിച്ച് നേതാക്കൾ

text_fields
bookmark_border
ത്രികോണം: കരുവാരകുണ്ടിലേക്ക് വരാൻമടിച്ച് നേതാക്കൾ
cancel

ക​രു​വാ​ര​കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത്രി​കോ​ണ​മ​ത്സ​ര​മാ​യ​തി​നാ​ൽ കോ​ൺ​ഗ്ര​സ്, മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ൾ ക​രു​വാ​ര​കു​ണ്ടി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്നു. സ്ഥ​ലം എം.​എ​ൽ.​എ എ.​പി. അ​നി​ൽ​കു​മാ​ർ, പ്ര​ദേ​ശ​ത്തു​കാ​ര​നാ​യ അ​ഡ്വ. എം. ​ഉ​മ്മ​ർ എം.​എ​ൽ.​എ എ​ന്നി​വ​ർ​ പോ​ലും ഇ​തു​വ​രെ ക​രു​വാ​ര​കു​ണ്ടി​ൽ പ്ര​ചാ​ര​ണ​ത്തി​ന് വ​ന്നി​ട്ടി​ല്ല.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി. ജ​സീ​റ​യു​ടെ പ​ഞ്ചാ​യ​ത്ത് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ അ​നി​ൽ​കു​മാ​ർ വ​ന്നെ​ങ്കി​ലും മ​റ്റെ​വി​ടെ​യും പ​ങ്കെ​ടു​ക്കാ​തെ ഉ​ട​ൻ പോ​വു​ക​യാ​യി​രു​ന്നു. ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും ജി​ല്ല നേ​താ​ക്ക​ളും ഇ​വി​ടെ​യെ​ത്തി​യി​ട്ടി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ നി​ല​മ്പൂ​ർ മേ​ഖ​ല​യി​ൽ വ​ന്നെ​ങ്കി​ലും ഈ ​ഭാ​ഗ​ത്തേ​ക്ക് വ​ന്നി​ട്ടി​ല്ല.

അ​തേ​സ​മ​യം, മു​ഈ​ന​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സാ​ബി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​രെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലേ​ക്ക് മു​സ്‌​ലിം ലീ​ഗ് കൊ​ണ്ടു​വ​ന്നു.

യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം പു​ത്ത​േ​ന​ഴി​യി​ൽ വ​ന്നെ​ങ്കി​ലും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ല്ല. എ​ന്നാ​ൽ, യു.​ഡി.​എ​ഫ് സം​വി​ധാ​ന​മു​ള്ള തു​വ്വൂ​രി​ലും കാ​ളി​കാ​വി​ലും പ്ര​മു​ഖ​രെ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ. സൈ​ന​ബ, ജി​ല്ല ക​മ്മി​റ്റി അം​ഗം പി. ​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karuvarakundPanchayat election 2020
News Summary - triangular competition leaders not intrested to come to karuvarakundu
Next Story