ക്ഷേത്രങ്ങളിലെ മോഷണം: പ്രതി പിടിയിൽ
text_fieldsമുത്തുദാസ്
കരുവാരകുണ്ട്: ചേറുമ്പ് മുത്തപ്പൻ ക്ഷേത്രം, ഭവനംപറമ്പ് ശിവൻ വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയയാൾ പിടിയിൽ. പുൽവെട്ട കോളനിയിലെ ചള്ളപ്പുറത്ത് മുത്തുദാസിനെയാണ് (46) കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ പെരിന്തൽമണ്ണ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. 20,000ത്തോളം രൂപയാണ് മോഷ്ടിച്ചത്. എസ്.ഐ അബ്ദുൽ നാസർ, എ.എസ്.ഐ പി. പ്രദീപ്, എസ്.സി.പി.ഒ വി.എൻ ശശികുമാർ, സി.പി.ഒമാരായ എൻ. കൃഷ്ണകുമാർ, വി. രതീഷ്, റിയാസ് ബാബു, പി. വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്. പ്രതിയെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

