'ഇസ്രായേൽ നരമേധം നിർത്തുക: എസ്.വൈ.എസ് പ്രതിഷേധ ജ്വാല
text_fields‘ഇസ്രായേൽ നരമേധം നിർത്തുക’ പ്രതിഷേധ ജ്വാലയിൽ സമസ്ത ജില്ല ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസിയും കുടുംബവും കരുവാരകുണ്ട് പുത്തനഴിയിലെ വീട്ടിൽ
കരുവാരകുണ്ട്: 'ഇസ്രായേൽ നരമേധം നിർത്തുക' മുദ്രാവാക്യവുമായി സുന്നി യുവജന സംഘം വീട്ടുമുറ്റങ്ങളിൽ പ്രതിഷേധ ജ്വാല നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം എം. മൊയ്തീൻ കുട്ടി ഫൈസി വാക്കോട്ടും ജില്ല ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴിയിലും അണിനിരന്നു. വാക്കോടിൽ ഒ.പി. അലി ഫൈസി, പുൽവെട്ടയിൽ ടി.കെ. അബ്ദുസ്സലാം ദാരിമി, കിഴക്കെത്തലയിൽ ടി.കെ. ഹംസ ഹാജി, കണ്ണത്ത് ടി. മുഹമ്മദ് ദാരിമി, വീട്ടിക്കുന്നിൽ യൂസുഫ് അൻവരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

