Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightജീവിതം ലോക്കായി;...

ജീവിതം ലോക്കായി; ശ്രീരാജ് തൊഴിലാളിയായി

text_fields
bookmark_border
ശ്രീരാജ് ജോലിക്കിടെ
cancel
camera_alt

 ശ്രീരാജ് ജോലിക്കിടെ

കരുവാരകുണ്ട്: കോവിഡ് ഭീതിയിൽ പഠനത്തോടൊപ്പം ജീവിതത്തിന് കൂടി ലോക്ക് വീണതോടെ തൊഴിലാളി വേഷമണിഞ്ഞ് 19കാരൻ. കണ്ണത്ത് ചിലമ്പിലക്കൈ കൊളത്തൂർ പരമേശ്വര​െൻറ മകൻ ശ്രീരാജാണ് അഞ്ചംഗ കുടുംബത്തിന് അത്താണിയാവാൻ കൂലിവേലക്കിറങ്ങിയത്.

പത്താം ക്ലാസിൽ ഉയർന്ന മാർക്ക് വാങ്ങിയ ശ്രീരാജ് പ്ലസ് ടുവിന് ശേഷം പടപ്പറമ്പ് പരവെക്കൽ ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ് മാൻ സിവിലിന് ചേർന്നു. കോവിഡ് പരന്നതോടെ ഈ വർഷം ക്ലാസ് തുടങ്ങിയില്ല. അച്ഛൻ പരമേശ്വരൻ അസുഖം കാരണം ജോലിക്ക് പോകാറില്ല.

അമ്മ കടകളിലും അടക്കാ കളത്തിലും ജോലിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. ലോക്ഡൗണിൽ അതും മുടങ്ങിയതോടെ മൂന്നു മക്കളടങ്ങുന്ന വീട്ടിൽ പരാധീനതയായി. ഇതോടെയാണ് ശ്രീരാജ് കൂലിവേലക്കിറങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LabourSreeraj
News Summary - Sreeraj Take Labour Job
Next Story