Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പദ്ധതിക്ക്​ തുക അനുവദിച്ചില്ല; പഞ്ചായത്ത് സെക്രട്ടറിയെ വൈസ്​ പ്രസിഡൻറ്​ ഒാഫിസിൽ പൂട്ടിയിട്ടു

text_fields
bookmark_border
പദ്ധതിക്ക്​ തുക അനുവദിച്ചില്ല; പഞ്ചായത്ത് സെക്രട്ടറിയെ വൈസ്​ പ്രസിഡൻറ്​ ഒാഫിസിൽ പൂട്ടിയിട്ടു
cancel
camera_alt

കരുവാരകുണ്ട് പഞ്ചായത്ത് സെക്രട്ടറിയെ വൈസ് പ്രസിഡൻറ് പൂട്ടിയിട്ടതിനെ തുടർന്ന് പ്രസിഡൻറി​െൻറയും എസ്.ഐയുടെയും സാന്നിധ്യത്തിൽ ചർച്ച നടത്തുന്നു

കരുവാരകുണ്ട്: മാസങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയ പ്രവൃത്തിയുടെ തുക അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ വൈസ് പ്രസിഡൻറ്​ ഓഫിസിനകത്ത് പൂട്ടിയിട്ടു.

കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷീന ജിൽസാണ് മഴക്കാലപൂർവ പ്രവൃത്തിയുടെ തുക നൽകാൻ മടിക്കുന്നെന്ന് ആരോപിച്ച് സെക്രട്ടറി സി.കെ. രാധാകൃഷ്ണനെയും മൂന്ന്​ ജീവനക്കാരെയും പൂട്ടിയിട്ടത്.

പ്രളയനാശമൊഴിവാക്കാൻ കൽക്കുണ്ട് ഭാഗത്ത് ഒലിപ്പുഴയിൽനിന്ന് കഴിഞ്ഞ ജൂണിൽ അവശിഷ്​ടങ്ങൾ വാരിയിരുന്നു. ഒരു ലക്ഷത്തിലേറെ വരുന്ന തുക പ​േക്ഷ, പല കാരണങ്ങൾ പറഞ്ഞ്​ തടഞ്ഞു.

പൂട്ടിയിട്ടതിനെ തുടർന്ന് പൊലീസെത്തി പ്രസിഡൻറ്​ പി. ഷൗക്കത്തലിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. മുഴുവൻ രേഖകളും സമർപ്പിക്കാത്തതും കോവിഡ് മൂലം ഓഫിസ് പ്രവർത്തനം താളംതെറ്റിയതുമാണ് തുക വൈകാൻ കാരണമെന്ന് സെക്രട്ടറി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story