Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightത​ദ്ദേ​ശ...

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​; ക​രു​വാ​ര​കു​ണ്ടി​ൽ യു.​ഡി.​എ​ഫ് ജി​ല്ല നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു

text_fields
bookmark_border
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​; ക​രു​വാ​ര​കു​ണ്ടി​ൽ യു.​ഡി.​എ​ഫ് ജി​ല്ല നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു
cancel

ക​രു​വാ​ര​കു​ണ്ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത്രി​കോ​ണ മ​ത്സ​ര​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന ക​രു​വാ​ര​കു​ണ്ടി​ൽ യു.​ഡി.​എ​ഫ് ജി​ല്ല നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ന​ട​ക്കാ​തെ​പോ​യ പ്രാ​ദേ​ശി​ക ലീ​ഗ്-​കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ യോ​ഗം ചൊ​വ്വാ​ഴ്ച വ​ണ്ടൂ​രി​ൽ വി​ളി​ച്ചി​രി​ക്കു​ക​യാ​ണ് യു.​ഡി.​എ​ഫ് നേ​തൃ​ത്വം.

ക​ഴി​ഞ്ഞ​ത​വ​ണ ത്രി​കോ​ണ​മ​ത്സ​രം ന​ട​ന്ന​താ​ണ് പ്ര​ധാ​ന ത​ല​വേ​ദ​ന. അ​തി​ൽ ല​ഭി​ച്ച എ​ട്ട്​ വാ​ർ​ഡു​ക​ളും വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സും നി​ല​വി​ലെ ഒ​മ്പ​തും പു​റ​മെ ത​രി​ശും പ​ന​ഞ്ചോ​ല​യും വേ​ണ​മെ​ന്ന് ലീ​ഗും വാ​ശി​പി​ടി​ക്കു​ക​യാ​ണ്.

ത​രി​ശി​ന് പ​ക​രം തു​രു​മ്പോ​ട കോ​ൺ​ഗ്ര​സി​ന് ന​ൽ​കാ​മെ​ന്ന് ലീ​ഗ് പ​റ​യു​ന്നു. ത​രി​ശി​ലെ ലീ​ഗ്, കോ​ൺ​ഗ്ര​സ് അ​ണി​ക​ളാ​ണ് ഇ​രു നേ​തൃ​ത്വ​ങ്ങ​ൾ​ക്കും ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​തും.

അ​തി​നി​ടെ, ചൊ​വ്വാ​ഴ്​​ച ന​ട​ക്കു​ന്ന ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് ജി​ല്ല യു.​ഡി.​എ​ഫ് നീ​ക്കം. വെ​വ്വേ​റെ മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്ക് പാ​ർ​ട്ടി ചി​ഹ്ന​ങ്ങ​ൾ ന​ൽ​കി​ല്ലെ​ന്നാ​ണ് യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല ​േബ്ലാ​ക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യി​ലേ​ക്ക് യു.​ഡി.​എ​ഫാ​യേ പ​റ്റൂ.

കു​ര്യ​ച്ച​നെ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കി

ക​രു​വാ​ര​കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും മു​ൻ വി​ക​സ​ന സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ കു​ര്യ​ച്ച​ൻ കോ​ല​ഞ്ചേ​രി​യെ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി. പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ര​ന്ത​രം പ​ങ്കാ​ളി​യാ​കു​ന്നു​വെ​ന്ന കാ​ര​ണം കാ​ണി​ച്ചാ​ണ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ടി. ​ഇം​തി​യാ​സ് ബാ​ബു പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി​യ​ത്.

പ​ദ്ധ​തി​വി​ഹി​തം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മൂ​ന്ന്​ വ​ർ​ഷം മു​മ്പ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ​ദ​വി​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ച​ത്​ മു​ത​ൽ കു​ര്യ​ച്ച​ൻ പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ടൗ​ൺ​സ്ക്വ​യ​ർ വി​വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ വെ​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കൈ​യേ​റ്റ ശ്ര​മ​വും ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkaruvarakundu panchayathlocal body election 2020
Next Story