ചിഹ്നം ചൂടി കുഞ്ഞപ്പെൻറ വോട്ടുപിടിത്തം
text_fieldsചിഹ്നമായ കുട ചൂടി കുഞ്ഞപ്പൻ വോട്ടുതേടുന്നു
കരുവാരകുണ്ട്: വോട്ടുതേടി കുഞ്ഞപ്പൻ വീടുകളിലെത്തുന്നത് ചിഹ്നവും കൈയിലേന്തി. പ്രചാരണത്തിനിറങ്ങുമ്പോൾ പ്രവർത്തകർ സമ്മാനിച്ച വലിയ വെള്ളക്കുട കുലുക്കി അദ്ദേഹം പറയും; ചിഹ്നം മറക്കണ്ട. ഗ്രാമപഞ്ചായത്ത് വാർഡ് 18 പുത്തനഴിയിലെ സ്വതന്ത്ര സ്ഥാനാർഥിയാണ് കെ.പി. അലക്സാണ്ടർ എന്ന കുഞ്ഞപ്പൻ.
ത്രികോണമത്സരം നടക്കുന്ന കരുവാരകുണ്ടിലെ ഏക 'യു.ഡി.എഫ്' സ്ഥാനാർഥി കൂടിയാണ് കോൺഗ്രസിെൻറ ഈ മുൻ മണ്ഡലം പ്രസിഡൻറ്. പരമ്പരാഗത സി.പി.എം വാർഡായ പുത്തനഴിയിൽ 2010ൽ കുഞ്ഞപ്പൻ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചിരുന്നു. ഇത്തവണ പുത്തനഴിയിൽ ഇദ്ദേഹം തന്നെ മതിയെന്ന് ലീഗുകാർ വാശിപിടിച്ചു. അതോടെ കുഞ്ഞപ്പൻ സ്വതന്ത്രവേഷമണിഞ്ഞ് കുട ചിഹ്നവുമാക്കി. കുട സമ്മാനമായി കിട്ടിയതോടെ വോട്ടുപിടിത്തം കുട ചൂടിയുമാക്കി.

