റോഡ് വക്കിൽ നെല്ല് കതിരിട്ടു; കൊയ്ത്തിനൊരുങ്ങി വാപ്പുട്ടി
text_fieldsകരുവാരകുണ്ട്: നോക്കെത്താ ദൂരം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളിൽ വിത്തെറിഞ്ഞ് നൂറുമേനി കൊയ്ത വാപ്പുട്ടി റോഡ് വക്കിലെ ഇത്തിരി കരയിലും ഹരിത വിപ്ലവം തീർക്കുന്നു. ഇരിങ്ങാട്ടിരിയിലെ പൂവിൽ വീരാൻ എന്ന വാപ്പുട്ടിയാണ് റോഡ് വക്കിൽ നെൽകൃഷിയിറക്കിയത്. കൗമാരകാലം മുതലേ കൃഷിയാണ് ജീവിതം. അന്ന് പാടങ്ങളിൽ നെൽകൃഷി നടത്തിയിരുന്നു.
ഇപ്പോൾ സ്വന്തമായി ഭൂമിയില്ല. വെറുതെയിരിക്കാൻ മനസ്സനുവദിക്കുന്നുമില്ല. അതോടെയാണ് വീട്ടിക്കുന്ന് റോഡിലെ വീടിനും റോഡിനുമിടയിലുള്ള ഇത്തിരി സ്ഥലത്ത് 70ാം വയസ്സിലും വിത്തിറക്കിയത്. കതിരിട്ട ആവേശത്തിലാണ് ഇപ്പോൾ.
പച്ചക്കറി കൃഷി നടത്തി വിളവ് മറ്റുള്ളവർക്ക് പങ്കുവെക്കുന്ന വാപ്പുട്ടിക്കാക്ക് സ്ഥലം ലഭ്യമായാൽ നെൽകൃഷിയിൽ ഒരു കൈ നോക്കാനും താൽപര്യമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

