ലൈഫ്: കരുവാരകുണ്ടിൽ 300 വീടുകൾ സമർപ്പിച്ചു
text_fieldsകരുവാരകുണ്ട് ലൈഫ് ഭവനപദ്ധതിയിൽ 300 വീടുകളുടെ സമർപ്പണം നിർവഹിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ സംസാരിക്കുന്നു
കരുവാരകുണ്ട്: ഭവനരഹിതരില്ലാത്ത ഗ്രാമം പദ്ധതിയിൽ നേട്ടങ്ങളുടെ തിളക്കത്തിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്. ലൈഫ് ഭവനപദ്ധതിയിൽ പ്രവൃത്തി പൂർത്തീകരിച്ച 300 വീടുകളുടെ താക്കോൽ മന്ത്രി വി. അബ്ദുറഹിമാൻ കുടുംബങ്ങൾക്ക് കൈമാറി. 315 പുതിയ വീടുകളുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ടി.കെ. ഉമ്മർ, ഷീന ജിൽസ്, അംഗങ്ങളായ കെ. സുഫൈറ, നുഹ്മാൻ പാറമ്മൽ, വി.സി. ഉണ്ണികൃഷ്ണൻ, ഇ. കുഞ്ഞാണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈലേഷ് പട്ടിക്കാടൻ, പഞ്ചായത്ത് സെക്രട്ടറി കെ. ഷാനിർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. ജയിംസ്, ഹംസ സുബ്ഹാൻ, ടി.ഡി. ജോയ്, എ.കെ. സജാദ് ഹുസൈൻ എന്നിവർ സംസാരിച്ചു. വി.ഇ.ഒ ശരീഫ് അഹമ്മദിന് മന്ത്രി ഉപഹാരം നൽകി.

