വീട്ടുവളപ്പിൽ വളർത്തുനായുടെ ജഡാവശിഷ്ടം; പുലിയെന്ന് സംശയം
text_fieldsനായുടെ ജഡാവശിഷ്ടം
കരുവാരകുണ്ട്: ചങ്ങലയിൽ കെട്ടിയിട്ട വളർത്തുനായുടെ ജഡം പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. കക്കറ മുണ്ടയിലെ വട്ടപ്പറമ്പിൽ നജീബിെൻറ വീട്ടിലെ നായുടെ ജഡാവശിഷ്ടമാണ് ശനിയാഴ്ച പുലർച്ച വീടിന് സമീപം കണ്ടത്. പുലിയാവാം നായെ ഇരയാക്കിയതെന്നാണ് സംശയം.
വീട്ടുമുറ്റത്തെ മരത്തിൽ ചെങ്ങലയിൽ കെട്ടിയിട്ട നായ്ക്ക് രാവിലെ ഭക്ഷണവുമായി എത്തിയപ്പോഴാണ് വീട്ടുകാർ ജഡാവശിഷ്ടം കണ്ടത്.
മലമ്പ്രദേശങ്ങളായ കുണ്ടോട, വട്ടമല എന്നിവയോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് മുണ്ട. ഇവിടങ്ങളിൽ പലതവണ പുലി സാന്നിധ്യമുണ്ടായിട്ടുണ്ട്. പുരയിടത്തിലെത്തി നായെ ഭക്ഷിച്ചതോടെ നാട്ടുകാരും ഭീതിയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും രാത്രി ശക്തമായ മഴ പെയ്തിരുന്നതിനാൽ കാൽപാടുകളൊന്നും കാണാനായില്ല.

