Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKarulaichevron_rightവി​വ വി​ക്ട​റി ക്ല​ബ്...

വി​വ വി​ക്ട​റി ക്ല​ബ് ഫു​ട്‌​ബാ​ള്‍; അ​ല്‍മ​ദീ​ന ടൗ​ണ്‍ ടീം ​ബി ചു​ള്ളി​യോ​ട് ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
Viva Victory Club Football
cancel
camera_alt

താ​ഴെ മൈ​ല​മ്പാ​റ വി​വ വി​ക്ട​റി ക്ല​ബ് ന​ട​ത്തി​യ ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ ജേ​താ​ക്ക​ളാ​യ

അ​ല്‍മ​ദീ​ന ടൗ​ണ്‍ ടീം ​ബി ചു​ള്ളി​യോ​ടി​ന് പി.​കെ. ശ്രീ​കു​മാ​ര്‍ ട്രോ​ഫി കൈ​മാ​റു​ന്നു

ക​രു​ളാ​യി: താ​ഴെ മൈ​ല​മ്പാ​റ​യി​ലെ വി​വ വി​ക്ട​റി ആ​ര്‍ട്‌​സ് ആ​ൻ​ഡ് സ്‌​പോ​ര്‍ട്‌​സ് ക്ല​ബ് ഒ​ന്നാ​മ​ത് വ​ണ്‍ഡേ ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. അ​ല്‍മ​ദീ​ന ടൗ​ണ്‍ ടീം ​ബി ചു​ള്ളി​യോ​ട് ചാ​മ്പ്യ​ന്മാ​രാ​യി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നെ​ത്തി​യ 22 ടീ​മു​ക​ളാ​ണ് ടൂ​ര്‍ണ​മെ​ന്റി​ല്‍ പ​ങ്കെ​ടു​ത്ത​ത്. മൈ​ല​മ്പാ​റ ഫൈ​വ് ആ​ര്‍.​എ​സ് ട​ര്‍ഫി​ല്‍ ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ ആ​രം​ഭി​ച്ച ടൂ​ര്‍ണ​മെ​ന്റ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.

ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ മ​മ്പാ​ട് എ​വ​ര്‍ ഡ്രൈ​ന്‍ ടൗ​ണ്‍ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ല്‍മ​ദീ​ന ടൗ​ണ്‍ ടീം ​ബി ജേ​താ​ക്ക​ളാ​യ​ത്. വി​ന്നേ​ഴ്‌​സ് പ്രൈ​സ് മ​ണി​യും ട്രോ​ഫി​യും ജീ​വ​കാ​രു​ണ്യ-​പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​ന്‍ പി.​കെ. ശ്രീ​കു​മാ​ര്‍ സ​മ്മാ​നി​ച്ചു. ക​രു​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഇ.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്റ് എ​റ​ക്ക​ന്‍ അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ചാം വാ​ര്‍ഡ് അം​ഗം ലീ​ലാ​മ്മ വ​ര്‍ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക്ല​ബ് സെ​ക്ര​ട്ട​റി കെ.​പി. സൈ​നു​ദ്ദീ​ന്‍, സ​ലീം, കെ.​ടി. സൈ​ദ​ല​വി, ഷു​ഹൈ​ബ് മൈ​ല മ്പാ​റ, പി.​ജി. അ​ബ്ദു​റ​ഹി​മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ഹ​നീ​ഫ, റ​ഷീ​ദ്, കു​ട്ട​ന്‍, അ​ന്‍സാ​രി, സു​ഹൈ​ല്‍, ഷാ​ഹി​ദ് തു​ട​ങ്ങി​യ​വ​ർ ടൂ​ര്‍ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viva Victory Club Football
News Summary - Viva Victory Club Football
Next Story