Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരുളായിയിൽ യു.ഡി.എഫ് വാർഡ് അംഗം രാജിവെച്ചു

text_fields
bookmark_border
jithin
cancel
camera_alt

ജി​തി​ന്‍

കരുളായി: ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് അംഗം ജിതിന്‍ വണ്ടൂരാന്‍ രാജിവെച്ചു. കരുളായി ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡ് ചക്കിട്ടാമലയിലെ സംവരണ വാര്‍ഡില്‍നിന്ന് ലീഗിന്റെ സീറ്റില്‍ വിജയിച്ചയാളാണ് ജിതിന്‍.

തിങ്കളാഴ്ച കരുളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള അസി. സെക്രട്ടറി ബിജി എം. രാജിനാണ് ജിതിന്‍ രാജിക്കത്ത് നല്‍കിയത്.

നിലവില്‍ 15 വാര്‍ഡുള്ള കരുളായിയിൽ എട്ട് സീറ്റ് യു.ഡി.എഫിനും ഏഴ് സീറ്റ് എല്‍.ഡി.എഫിനുമാണുള്ളത്. ജിതിന്‍ രാജിവെച്ചതോടെ ഭരണസമിതിയിൽ ഇപ്പോൾ ഇരുമുന്നണികൾക്കും തുല്യ സീറ്റാണുള്ളത്. യു.ഡി.എഫിനകത്തെ അഭിപ്രായ ഭിന്നതയാണ് ജിതിന്റെ രാജിക്കു പിന്നിലെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UDF ward member resigns in Karulai
Next Story