Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKarulaichevron_rightപൊലീസിനെ വെട്ടിച്ചു...

പൊലീസിനെ വെട്ടിച്ചു കടന്ന മണൽ ലോറി പാടത്തേക്ക് മറിഞ്ഞു

text_fields
bookmark_border
പൊലീസിനെ വെട്ടിച്ചു കടന്ന മണൽ ലോറി പാടത്തേക്ക് മറിഞ്ഞു
cancel

കരുളായി: പൊലീസിനെ വെട്ടിച്ചുകടന്നുകളയാൻ ശ്രമിച്ച മണൽ ലോറി പാടത്തേക്ക് മറിഞ്ഞു തകർന്നു. വ്യാഴാഴ്ച രാവിലെ ആറരയോടെ കരുളായി അമ്പലപ്പടിയിൽ പൊലീസ് കൈകാണിച്ചു നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പൊലീസ് പിൻതുടർന്നപ്പോൾ മണൽ റോഡിൽ തട്ടി പൊലീസി​െൻറ വഴി മുടക്കാനും മണൽ മാഫിയ ശ്രമിച്ചു.

തുടർന്ന് അതിവേഗത്തിൽ ഓടിച്ചു പോയ ലോറി പുല്ലഞ്ചേരിയിൽ പാടത്തേക്ക് മറിയുകയായിരുന്നു, ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ലോറി മണ്ണുമാന്തി ഉപയോഗിച്ച് ഉയർത്തി സ്​റ്റേഷനിലെത്തിച്ചു. പൂക്കോട്ടുംപാടം എസ്.ഐ. രാജേഷ് ആയോടനും പാർട്ടിയുമാണ് ലോറി പിടികൂടിയത്.

Show Full Article
TAGS:sand lorry lorry accident police sand smuggling 
Next Story