Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാടിൻെറ വന്യതയിലേക്ക്​ സ്വാഗതം; നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രം തുറന്നു
cancel
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKarulaichevron_rightകാടിൻെറ വന്യതയിലേക്ക്​...

കാടിൻെറ വന്യതയിലേക്ക്​ സ്വാഗതം; നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രം തുറന്നു

text_fields
bookmark_border

ക​രു​ളാ​യി: മലപ്പുറം ജി​ല്ല​യി​ലെ പ്ര​ധാ​ന ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ നെ​ടു​ങ്ക​യം സ​ഞ്ചാ​രി​ക​ള്‍ക്ക് തു​റ​ന്ന് ന​ല്‍കി. കോ​വി​ഡി​നെ തു​ട​ര്‍ന്ന് എ​ല്ലാ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​വേ​ശ​നം നി​രോ​ധി​ച്ച സ​മ​യ​ത്ത് നെ​ടു​ങ്ക​യം പാ​രി​സ്ഥി​തി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​വും സ​ഞ്ചാ​രി​ക​ളെ വി​ല​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ മാ​സം സം​സ്ഥാ​ന​ത്തെ എ​ല്ലാ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്ന് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​പ്പോ​ഴും നെ​ടു​ങ്ക​യം സ​ഞ്ചാ​രി​ക​ള്‍ക്ക് തു​റ​ന്ന് ന​ല്‍കി​യി​രു​ന്നി​ല്ല. നെ​ടു​ങ്ക​യം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം വ​ന​ത്തി​നു​ള്ളി​ലെ ആ​ദി​വാ​സി സ​ങ്കേ​തം കൂ​ടി​യാ​ണ്. ഈ ​ആ​ദി​വാ​സി കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് മ​റ്റെ​ല്ലാ കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നി​ട്ടും ഇ​വി​ടെ സ​ഞ്ചാ​രി​ക​ളെ ക​ട​ത്തി​വി​ടാ​തി​രു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​ന തോ​ത് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് നെ​ടു​ങ്ക​യം സ​ഞ്ചാ​രി​ക​ള്‍ക്ക് തു​റ​ന്ന് ന​ല്‍കാ​ന്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ഇ​ത് പ്ര​കാ​ര​മാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ നെ​ടു​ങ്ക​യ​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു മാ​ത്ര​മാ​യി​രി​ക്കും വ​ന​ത്തി​ന​ക​ത്തേ​ക്ക്​ പ്ര​വേ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NilamburNedunkayam Eco TourismMalappuram News
Next Story