പൊലീസിനെ ആക്രമിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsകരുളായി: തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തോടനുബന്ധിച്ച് പൊലീസിനെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേരെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി മൈലമ്പാറ പൈപറമ്പത്ത് നൗഫൽ (30), വാരിക്കൽ കൊളപ്പറ്റ ഷരീഫ് (39) എന്നിവരെയാണ് ഇൻസ്പെക്ടർ പി. വിഷ്ണു അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫിെൻറ വിജയാഹ്ലാദപ്രകടനം നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ച പൊലീസിനെ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. പൊലീസിെൻറ വാഹനം അടിച്ചുതകർക്കുകയും എസ്.ഐ അബ്ദുൽ കരീമിനെ കല്ലെറിഞ്ഞ് പരിക്കേൽപിക്കുകയും ചെയ്തു. തടയാൻശ്രമിച്ച സി.ഐ ഉൾപ്പെെടയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലഹള നടത്തി പൊലീസിെൻറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ച് പരിക്കേൽപിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. കൂടാതെ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.

