ചികിത്സ ധനശേഖരണത്തിന് ഫുട്ബാൾ ടൂർണമെൻറ്
text_fieldsമൈലമ്പാറയിൽ നടന്ന ചികിത്സ സഹായ ഫുട്ബാൾ ടൂർണമെൻറ് വിജയികൾക്ക്
വാർഡ് അംഗം ലീലാമ്മ വർഗീസ് ട്രോഫി വിതരണം ചെയ്യുന്നു
കരുളായി: വൃക്കകൾ തകരാറിലായി ചികിത്സയിൽ കഴിയുന്ന കരുളായി അരിപ്പമല സ്വദേശി സൈഫുറഹ്മാൻ ചികിത്സ ധനശേഖരണാർഥം മൈലമ്പാറ ദളം ആർട്സ് ആൻഡ് സ്പോർട്സ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു. മൈലമ്പാറ ടർഫിൽ നടന്ന ഏകദിന ഫൈവ്സ് ഫുട്ബാൾ കരുളായി ഗ്രാമപഞ്ചായത്ത് അംഗം ലീലാമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു.
48 ടീമുകൾ പങ്കെടുത്ത ടൂർണമെൻറിൽ ഹാർഡിസ് ചുങ്കത്തറയെ ഫൈനലിൽ പരാജയപ്പെടുത്തി മാസ്ക് പനംപൊയിൽ ജേതാക്കളായി. വിജയികൾക്ക് വാർഡ് അംഗം ലീലാമ്മ വർഗീസ്, പി.കെ. ശ്രീകുമാർ മാസ്റ്റർ എന്നിവർ ട്രോഫിയും പ്രൈസ് മണിയും വിതരണം ചെയ്തു. ഷുഹൈബ് മൈലമ്പാറ, അഖിൽ വേലായുധൻ, ഉമ്മറലി മഠത്തിൽ, ഇയ്യാസ് പനോളി, വി. വേലായുധൻ. റയാൻ മേത്തല എന്നിവർ നേതൃത്വം നൽകി. ടൂർണമെൻറിലൂടെ ലഭിച്ച തുക അടുത്തദിവസം ചികിത്സ സഹായ സമിതിക്ക് കൈമാറും.

