Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരുളായിയിൽ ആവേശംനിറച്ച് കാളപൂട്ട് മത്സരം

text_fields
bookmark_border
karulai kalapoottu
cancel
camera_alt

കരുളായി കൊളങ്ങര ബ്രദേഴ്‌സി‍െൻറ കണ്ടത്തില്‍ നടന്ന കാളപൂട്ട് മത്സരം

കരുളായി: കാർഷികസ്മൃതിയുണർത്തി കരുളായിയിൽ നടന്ന കാളപൂട്ട് മത്സരം ആവേശമായി. കൊളങ്ങര ബ്രദേഴ്‌സി‍െൻറ കാളപൂട്ട് കണ്ടത്തില്‍ നടന്ന മത്സരത്തില്‍ കുരുണിയന്‍ മോന്‍ ഒതുക്കുങ്ങലി‍െൻറ കാളകള്‍ ഒന്നാം സ്ഥാനം നേടി. കൊണ്ടോട്ടി പോപ്പുലര്‍ ജാഫറി‍െൻറ കാളകള്‍ രണ്ടും ചീക്കോട് പി.കെ. നാണിയുടെ കാളകള്‍ മൂന്നും സ്ഥാനങ്ങൾ നേടി.

വിജയികള്‍ക്ക് നിലമ്പൂര്‍ നഗരസഭ അധ്യക്ഷൻ മാട്ടുമ്മല്‍ സലീം, കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. സുരേഷ് മാസ്​റ്റർ, കാളപൂട്ട് കമ്മിറ്റി സംസ്ഥാന സെക്രട്ടറി കൊളക്കാടന്‍ നാസര്‍ എന്നിവര്‍ ചേർന്ന് കപ്പുകള്‍ നല്‍കി.

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള 76 ജോഡി ഉരുക്കളാണ് മത്സരത്തിൽ അണിനിരന്നത്. നാടി‍െൻറ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി ആളുകൾ മത്സരം കാണാനെത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം കൊളങ്ങര സറഫുദ്ദീന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൊളക്കാടന്‍ സക്കീര്‍, കെ.വി. സക്കീര്‍ എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Exciting kalapoottu in the gut
Next Story