Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKarulaichevron_rightകരുളായിയിൽ പൊലീസിനെ...

കരുളായിയിൽ പൊലീസിനെ ആക്രമിച്ച സംഭവം: മൂന്നുപേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
കരുളായിയിൽ പൊലീസിനെ ആക്രമിച്ച സംഭവം: മൂന്നുപേർ കൂടി അറസ്​റ്റിൽ
cancel
camera_alt

ആ​ഷി​ഖ്, മെ​ഹ്റൂ​ഫ്, ഫി​റോ​സ്

ക​രു​ളാ​യി: ക​രു​ളാ​യി​യി​ൽ യു.​ഡി.​എ​ഫ് ന​ട​ത്തി​യ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ കൂ​ടി പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​രു​ളാ​യി വാ​രി​ക്ക​ൽ സ്വ​ദേ​ശി അ​യ​നീ​ക്കോ​ട​ൻ ആ​ഷി​ഖ് (20), പി​ലി​ക്ക​ൽ സ്വ​ദേ​ശി കാ​ക്കി മെ​ഹ്റൂ​ഫ് (31), മി​ല്ലും​പ​ടി സ്വ​ദേ​ശി കു​ന്ന​ത്തൂ​രി ഫി​റോ​സ് (30)എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

യു.​ഡി.​എ​ഫ് ആ​ഹ്ലാ​ദ​പ്ര​ക​ട​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ക്ക​വെ ഇ​വ​ർ പൊ​ലീ​സ്​ വാ​ഹ​നം അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും പൂ​ക്കോ​ട്ടും​പാ​ടം അ​ഡീ​ഷ​ന​ൽ എ​സ്.​ഐ അ​ബ്​​ദു​ൽ ക​രീ​മി​നെ ക​ല്ലെ​റി​ഞ്ഞ്​ പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും പ​രി​ക്കേ​റ്റു.

ക​ണ്ടാ​ല​റി​യു​ന്ന 500​ പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഇ​വ​രെ നി​ല​മ്പൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkarulayipolice attacked
News Summary - attack against police at karulayi; three more persons arrested
Next Story